video
play-sharp-fill

ഓടിക്കൊണ്ടിരുന്ന  കാർ  ടയർ പൊട്ടി ചിറയിലേക്ക് പതിച്ചു ; വാഹനത്തിലുണ്ടായിരുന്നവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ; അപകടകാരണം കനത്ത മഴ

ഓടിക്കൊണ്ടിരുന്ന കാർ ടയർ പൊട്ടി ചിറയിലേക്ക് പതിച്ചു ; വാഹനത്തിലുണ്ടായിരുന്നവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ; അപകടകാരണം കനത്ത മഴ

Spread the love

സ്വന്തം ലേഖകൻ

മൂവാറ്റുപുഴ :  എം.സി റോഡില്‍  കനത്ത മഴയിൽ കാര്‍ നിയന്ത്രണം വിട്ട് അമ്പലത്തിലെ  ചിറയിലേക്ക് പതിച്ചു. അപകടത്തിൽ  സ്ത്രീയടക്കം കാറിലുണ്ടായിരുന്ന ആറുപേരും രക്ഷപ്പെട്ടത്  തലനാരിഴയ്ക്ക്.

മൂവാറ്റുപുഴ-പെരുമ്പാവൂർ  റൂട്ടില്‍ പള്ളിച്ചിറങ്ങര ചിറയിലാണ്  സംഭവം നടന്നത്.  കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക് രണ്ടരയോടെയായിരുന്നു അപകടം.

അടിവാട് നിന്ന് പെരുമ്പാവൂർ ഭാഗത്തേയ്ക്ക് പോകുവുകയായിരുന്ന  കാറില്‍ അലിമുത്ത്, ഭാര്യ രജില മക്കളായ ബാദുഷ, അബു താഹിര്‍, മൈതീന്‍ ഷാ എന്നിവരാണ് ഉണ്ടായിരുന്നത്. വാഹനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരനും സ്ഥലത്തുണ്ടായിരുന്ന മറ്റു ചിലരും ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ടവരെ  വെള്ളത്തിൽ
നിന്നും രക്ഷപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിൽ ആര്‍ക്കും പരിക്കില്ല. മൂവാറ്റുപുഴ ഭാഗത്തുനിന്ന് വന്ന കാര്‍ ചിറയുടെ ഭാഗത്തെത്തിയപ്പോഴേക്കും പിന്‍ ടയറുകളിലൊന്ന് പൊട്ടി നിയന്ത്രണം വിട്ട് ചിറയിലേക്ക് പതിക്കുകയായിരുന്നു എന്ന് വാഹനത്തിൽ ഉണ്ടായിരുന്ന ബാദുഷ പറഞ്ഞു.

അമ്പലത്തിന്റെ ബോര്‍ഡിലും ഒപ്പം  ഇരുമ്പുവേലിയിലും ചിറയുടെ കരിങ്കല്‍ക്കെട്ടിലും ഇടിച്ച കാര്‍ ചിറയിലേക്ക് കുത്തനെ വീഴുകയായിരുന്നു.
മൂവാറ്റുപുഴ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയാണ് കാര്‍ കരയ്ക്കുകയറ്റിയത്.

വെള്ളത്തില്‍ ഇവര്‍ പരിശോധനയും നടത്തി. അപകടത്തില്‍പ്പെട്ടവരെ പേഴയ്ക്കാപ്പിള്ളി സബൈന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചാണ് പ്രാഥമിക ചികിത്സ നൽകിയത്.

Tags :