
കാൽ നൂറ്റാണ്ടിനിടയിൽ ആദ്യമായി നാട്ടകത്ത് വിരിപ്പു കൃഷി
സ്വന്തം ലേഖകൻ
കോട്ടയം: മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതിക്ക് നേട്ടങ്ങളുടെ കണക്കിൽ രണ്ടാം കൃഷിയുടെ സാധ്യത കൂടി കൂട്ടിച്ചേർത്തുകൊണ്ട് നാട്ടകം തൈങ്ങനാടി പാടം തരിശുനില കൃഷിക്കൊരുങ്ങുന്നു.
കാൽ നൂറ്റാണ്ടിനു ശേഷം ഇവിടെ രണ്ടാം കൃഷിയെന്നറിയപ്പെടുന്ന വർഷകാല വിരിപ്പു കൃഷി സാധ്യമാകുകയാണ്. പ്രളയ രഹിത കോട്ടയം പദ്ധതിയുടെ ഭാഗമായി സി.എം.ഡി.ആർ.എഫ് ഫണ്ട് ഉപയോഗിച്ചു കൊണ്ട് തോടുകൾ തെളിച്ചെടുത്തതോടെയാണു് വർഷകാല കൃഷി സാധ്യമാകുന്നത്. ജൂലൈ 15 രാവിലെ 9:30ന് പദ്ധതി കോർഡിനേറ്റർ അഡ്വ.കെ അനിൽകുമാർ വിത ഉദ്ഘാടനം ചെയ്യും.
വാർഡ് കൗൺസിലർ സനൽ കെ ജെ, അഗ്രി.പ്രിൻസിപ്പൽ ഓഫീസർ സലോമി തോമസ്, അസി.എൻഞ്ചിനീയർ മുഹമ്മദ് ഷെരീഫ്, മൈനർ ഇറിഗേഷൻ സ’എക്സി.എൻഞ്ചിനീയർ ആർ.സുശീല, അസി.എക്സി.എൻഞ്ചിനീയർ ബിനു ജോസ്, അസി.എൻഞ്ചിനീയർ ലാൽജി വി.സി, ജനകീയ കൂട്ടായ്മ അംഗങ്ങൾ പങ്കെടുക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0