video
play-sharp-fill

മുട്ടിന് വേദനയുമായി എത്തിയ യുവതിയെ കടന്നുപിടിച്ചു: ഫിസിയോ തെറാപ്പിസ്റ്റിനെതിരെ ചങ്ങനാശേരി പൊലീസ് കേസെടുത്തു

മുട്ടിന് വേദനയുമായി എത്തിയ യുവതിയെ കടന്നുപിടിച്ചു: ഫിസിയോ തെറാപ്പിസ്റ്റിനെതിരെ ചങ്ങനാശേരി പൊലീസ് കേസെടുത്തു

Spread the love

സ്വന്തം ലേഖകൻ

ചങ്ങനാശേരി: മുട്ടിന് വേദനയുമായി എത്തിയ യുവതിയെ കടന്നു പിടിച്ച കേസിൽ ഫിസിയോ തെറാപ്പിസ്റ്റിനെതിരെ പൊലീസ് കേസെടുത്തു. ചങ്ങനാശേരി സ്വദേശിയായ യുവതിയുടെ പരാതിയിലാണ് സ്വകാര്യ ആശുപത്രിയിലെ ഫിസിയോ തെറാപ്പിസ്റ്റിനെതിരെ പൊലീസ് കേസെടുത്തത്.
വ്യാഴാഴ്ച രാത്രി എട്ടരയോടെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സംഭവം. മുട്ടിന് വേദനയുമായി എത്തിയ യുവതിയെ പരിശോധനയ്ക്കിടെ ഫിസിയോ തെറാപ്പിസ്റ്റ് കടന്നു പിടിക്കുകയായിരുന്നുവെന്നാണ് പരാതി. യുവതിയുടെ മൊഴിയെടുത്ത ചങ്ങനാശേരി പൊലീസ് ഫിസിയോ തെറാപ്പിസ്റ്റിനെതിരെ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സംഭവത്തിൽ വിശദമായി അന്വേഷണം നടത്തുമെന്നും പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ചങ്ങനാശേരി ഡിവൈഎസ്പി എസ്.സുരേഷ്‌കുമാർ പറഞ്ഞു.