
കോട്ടയം: മട്ടണ്‍ കഴിക്കാൻ ഏറെ ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും.
പൊറോട്ടയോടൊപ്പവും ചപ്പാത്തിയോടൊപ്പവും ഇത് ബെസ്റ്റ് കോംബിനേഷനാണ്.
പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷണമാണ് മട്ടണ്‍. ഇരുമ്പ്, വിറ്റാമിൻ ബി12 എന്നിവയും ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
എന്നാല്‍ മട്ടണ്‍ കഴിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. ഇല്ലെങ്കില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കും.
മട്ടണ്‍ കഴിച്ചതിനുശേഷം പാല്‍, പാലുത്‌പന്നങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് ചിലർക്ക് അസ്വസ്ഥതയുണ്ടാക്കും. രണ്ടും പ്രോട്ടീനും കൊഴുപ്പും കൂടുതലുള്ള ഭക്ഷ്യവസ്തുക്കളായതിനാല്‍ ദഹനം പതിയെ മാത്രമേ നടക്കുകയുള്ളൂ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മട്ടണ്‍ കഴിച്ചതിനുശേഷം ഉടൻ തന്നെ സോഡ പോലുള്ള കാർബണേറ്റഡ് പാനീയങ്ങള്‍ കുടിക്കുന്നത് ദഹനം മന്ദഗതിയിലാക്കാം.
മട്ടണ്‍ കഴിച്ചതിന് തൊട്ടുപിന്നാലെ കിടക്കാൻ പാടില്ല. കുറഞ്ഞത് അരമണിക്കൂർ നടക്കുന്നത് ദഹനം വേഗത്തിലാക്കും.
മട്ടണ്‍ കഴിച്ചതിനുശേഷം അന്നത്തെ ദിവസം ലഘുഭക്ഷണങ്ങള്‍ മാത്രം കഴിക്കുന്നതാണ് ഉചിതം.



