
മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട 36 കേസുകളില്‍ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. ഇതോടെ അഗസ്റ്റില്‍ സഹോദരങ്ങള്‍ പ്രതിയായ മുഴുവൻ കേസിലും കുറ്റപത്രമായി.
റോജി അഗസ്റ്റിൻ, ആന്റോ അഗസ്‌റ്റിൻ, ജോസുകുട്ടി അഗസ്റ്റില്‍ എന്നിവരാണ് മുഖ്യപ്രതികള്‍. ബത്തേരി ജുഡീഷ്യല്‍ ഫസ്‌റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രതികളെ പൂട്ടാൻ പ്രാപ്‌തമായതാണ് കുറ്റപത്രമെന്ന് പൊലീസ്.
ഉപാധികളോടെ പട്ടയംലഭിച്ച ഭൂമിയിലെ ചന്ദനമൊഴികെയുള്ള മരങ്ങള്‍ മുറിക്കാൻ 2020 ഒക്ടോബറിലാണ് റവന്യൂവകുപ്പ് ഉത്തരവിറക്കിയത്. 1960ന് ശേഷം നട്ടുവളർത്തിയതും സ്വയംകിളിർത്തതുമായ ചന്ദനമൊഴികെയുള്ള മരങ്ങള്‍ മുറിക്കാനായിരുന്നു വിവാദ ഉത്തരവിറങ്ങിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉത്തരവിന്റെ മറവില്‍ വ്യാപകമായി ഈട്ടിക്കൊള്ള നടന്നതോടെ 2021 ഫെബ്രുവരിയില്‍ സർക്കാർ ഉത്തരവ് പിൻവലിച്ചു. ഇതിനകം 100 മുതല്‍ 250 വർഷം പഴക്കമുള്ള ഈട്ടി മരങ്ങള്‍ക്ക് മേല്‍ കോടാലി പതിച്ചു.
വനംവകുപ്പ് 41 കേസുകള്‍ ചുമത്തിയിരുന്നു. വനം, പൊലീസ്, റവന്യൂ വകുപ്പുകള്‍ 120 ലധികം കേസുകളെടുത്തു. പലകേസുകളിലും കുറ്റപത്രം സമർപ്പിക്കുന്ന നടപടി തുടരുന്നുമുണ്ട്. ജില്ല ഗവ പ്ലീഡർ അഡ്വ ജയപ്രമോദാണ് കേസില്‍ ഹാജരായത്.



