മുട്ടില്‍ മരംമുറിക്കേസ്: വനംവകുപ്പിനെ പഴിചാരി റവന്യൂവകുപ്പ്; റവന്യു വകുപ്പിന് വീഴ്ച്ച ഉണ്ടായില്ലെന്ന് കളക്ടര്‍; ഒരാഴ്ച്ചയ്ക്കുള്ളില്‍ പിഴ ചുമത്തി ഉത്തരവിറക്കും

Spread the love

സ്വന്തം ലേഖിക

കല്‍പ്പറ്റ: മുട്ടില്‍ മരംമുറിക്കേസില്‍ കെഎല്‍സി നടപടികള്‍ പൂര്‍ത്തിയാക്കാൻ റവന്യൂവകുപ്പ്.

ഒരാഴ്ച്ചയ്ക്കുള്ളില്‍ പിഴ ചുമത്തി ഉത്തരവിറക്കുമെന്ന് കളക്ടര്‍ അറിയിച്ചു.
കേസുകളില്‍ നോട്ടീസ് നല്‍കി വിചാരണ പൂര്‍ത്തിയാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റവന്യു വകുപ്പിന് വീഴ്ച്ച ഉണ്ടായില്ലെന്നും കളക്ടര്‍ പറയുന്നു. അതേസമയം, വനംവകുപ്പിനെ പഴിചാരി രംഗത്തെത്തിയിരിക്കുകയാണ് റവന്യൂവകുപ്പ്.

കെഎല്‍സി നടപടി വൈകാൻ കാരണം വനംവകുപ്പാണെന്ന് റവന്യൂ വകുപ്പ് പറയുന്നു. വില നിര്‍ണയ സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടിയത് ജനുവരിയിലാണ്.

ഓരോ കേസിലേയും വിവരങ്ങള്‍ വെവ്വേറെ നല്‍കിയില്ല. ഇത് പ്രത്യേകം പിഴചുമത്താൻ തടസ്സമായി. ഓരോ കേസിലും മരത്തിന്റെ വില നിര്‍ണയിച്ചു തരണമെന്ന് റവന്യൂ വകുപ്പ് ആവശ്യപ്പെട്ടു.