‘കര്‍ഷകരില്‍ നിന്ന് പിഴ ഈടാക്കില്ലെന്ന ഉറപ്പ് വേണം’; മുട്ടില്‍ സൗത്ത് വില്ലേജ് ഓഫീസ് ഉപരോധിച്ച് ടി.സിദ്ദീഖ് എംഎല്‍എ; അപ്രതീക്ഷിത സമരം നാളെ സിപിഎം മാര്‍ച്ച്‌ നടത്താനിരിക്കെ

Spread the love

കല്‍പ്പറ്റ: മുട്ടില്‍ മരം മുറിക്കേസില്‍ അപ്രതീക്ഷിത സമരം നടത്തി രാഷ്ട്രീയ പാര്‍ട്ടികള്‍.

ടി.സിദ്ദീഖ് എംഎല്‍എയുടെ നേതൃത്വത്തില്‍ മുട്ടില്‍ സൗത്ത് വില്ലേജ് ഓഫീസ് ഉപരോധിച്ചു.
സിപിഎം നാളെ വില്ലേജ് ഓഫീസ് മാര്‍ച്ച്‌ നടത്താനിരിക്കെയാണ് ഇന്ന് അപ്രതീക്ഷിതമായി ടി.സിദ്ദീഖ് എംഎല്‍എയുടെ നീക്കം.

എം.എല്‍.എയുടെ പ്രതിഷേധം കര്‍ഷകരില്‍ നിന്ന് പിഴ ഈടാക്കില്ലെന്ന ഉറപ്പ് ആവശ്യപ്പെട്ടായിരുന്നു. ഏറ്റവും അവസാനമായിരുന്നു മുട്ടില്‍ മരം മുറിക്കേസില്‍ കര്‍ഷകര്‍ക്ക് പിഴ നോട്ടീസ് വന്ന വിഷയം കോണ്‍ഗ്രസ് ഏറ്റെടുക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ പിഴ നോട്ടീസ് വന്നതിനുപിന്നാലെ റവന്യു വകുപ്പിനെ വിമര്‍ശിച്ചുകൊണ്ട് സിപിഎം ജില്ല സെക്രട്ടറി പി. ഗഗാറിൻ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് സിപിഎം സമരം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ സിപിഐ ജില്ല സെക്രട്ടറി ഇ.ജെ. ബാബുവും റവന്യൂമന്ത്രിക്ക് കത്തെഴുതി.

പിഴ നോട്ടീസില്‍ പുനപരിശോധന വേണമെന്നും അതുവരെ പിഴയീടാക്കാൻ നടപടികള്‍ പാടില്ലെന്നും സിപിഐ നിലപാട് എടുത്തു. ഇതോടെ ഇക്കാര്യത്തില്‍ വിശദീകരണവുമായി റവന്യു മന്ത്രിയും രംഗത്തെത്തി. മുട്ടില്‍ മരം മുറി കേസില്‍ ആദിവാസികളായ ഭൂവുടമകള്‍ക്ക് പിഴ ചുമത്തിയ നടപടി പുന പരിശോധിക്കുമെന്നാണ് റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞത്.

കര്‍ഷകരുടെ പരാതികളില്‍ കലക്ടര്‍ പരിശോധിച്ചു തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കെഎല്‍സി ആക്ടിലെ സെക്ഷൻ 16 പ്രകാരം കളക്ടര്‍ അപ്പീല്‍ അധികാരം നടപ്പിലാക്കുമെന്നും മന്ത്രി വിശദീകരിച്ചിരുന്നു.