play-sharp-fill
മുട്ടില്‍ മരംമുറി കേസ്: പ്രധാന കണ്ടെത്തലുകള്‍ നടത്തിയ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം;  ആരോപണവിധേയനായ ഉദ്യോഗസ്ഥന് സ്ഥാനകയറ്റം

മുട്ടില്‍ മരംമുറി കേസ്: പ്രധാന കണ്ടെത്തലുകള്‍ നടത്തിയ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം; ആരോപണവിധേയനായ ഉദ്യോഗസ്ഥന് സ്ഥാനകയറ്റം

സ്വന്തം ലേഖിക

കോഴിക്കോട്: മുട്ടില്‍ മരംമുറി കേസില്‍ നിര്‍ണായക കണ്ടെത്തലുകള്‍ നടത്തിയ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം.


കണ്ണൂര്‍ സിസിഎഫ് ആയ കെ.വിനോദ് കുമാറിനാണ് സ്ഥലംമാറ്റം ലഭിച്ചത്.
കൊല്ലം സോഷ്യല്‍ ഫോറസ്‌ട്രി കണ്‍സര്‍വേറ്ററായാണ് അദ്ദേഹത്തിന് നിയമനം. ഇതൊരു അപ്രധാന തസ്‌തികയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ മുട്ടില്‍ മരംമുറി കേസില്‍ പ്രതികള്‍ക്ക് വേണ്ടി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഢാലോചന നടത്തിയതിന് അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന് പ്രമോഷന്‍ ലഭിച്ചു. എന്‍.ടി സാജനെ ദക്ഷിണമേഖലാ വനം സര്‍ക്കിള്‍ മേധാവിയായാണ് നിയമിച്ചിരിക്കുന്നത്.

വയനാട് മുട്ടില്‍ വില്ലേജില്‍ 15 കോടിയുടെ ഈട്ടിതടി കൊള‌ളയ്‌ക്ക് കൂട്ടുനിന്നെന്ന് ആരോപിക്കപ്പെട്ട ഉദ്യോഗസ്ഥന് സ്ഥാനകയറ്റം നല്‍കാന്‍ കൂട്ടസ്ഥലംമാറ്റം. വനംവകുപ്പ് ആസ്ഥാനത്ത് ഉന്നത പദവി നല്‍കാന്‍ ഉത്തരവ് മുന്‍പുണ്ടായിരുന്നു.

ഇതിനെതിരെ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കാന്‍ ചില ഉദ്യോഗസ്ഥര്‍ തീരുമാനിച്ചതായാണ് വിവരം. രണ്ട് വര്‍ഷം തികയും മുന്‍പ് ഐഎഫ്‌എസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാന്‍ സിവില്‍ സര്‍വീസ് ബോര്‍ഡ് ചേര്‍ന്ന് ഉദ്യോഗസ്ഥരുടെ ഭാഗം കേട്ട ശേഷം വേണം തീരുമാനിക്കാന്‍.

എന്നാല്‍ ഇത്തരത്തില്‍ ഒരു നടപടിയുമില്ലാതെ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയിരിക്കുകയാണിപ്പോള്‍. നിലവില്‍ എന്‍.ടി സാജനെ നിയമിച്ചിരിക്കുന്ന പദവിക്ക് താഴെയാകും വിനോദ് കുമാറിന്റെ പുതിയ പദവി.