മുട്ടത്തുവര്‍ക്കി അക്ഷര ദീപം നോവല്‍ പുരസ്‌കാരത്തിനും മാധവിക്കുട്ടി സ്മാരക കവിതാ പുരസ്‌കാരത്തിനുമുള്ള രചനകള്‍ ക്ഷണിച്ചു

Spread the love

സ്വന്തം ലേഖകന്‍

കോട്ടയം: മുട്ടത്തുവര്‍ക്കി അക്ഷര ദീപം നോവല്‍ പുരസ്‌കാരത്തിനും മാധവിക്കുട്ടി സ്മാരക കവിതാ പുരസ്‌കാരത്തിനുമുള്ള പുസ്തകങ്ങള്‍ ക്ഷണിച്ചു. സാമൂഹ്യ മാധ്യമ കൂട്ടായ്മയായ സാഹിതി സംഗമവേദിയുടെ നാലാമത് സാഹിതി പുരസ്‌കാരങ്ങള്‍ക്ക് നോവല്‍, കവിതാ സമാഹാരങ്ങള്‍, ക്ഷണിച്ചു.

 

2022 ജനുവരി മുതല്‍ 2023 ഡിസംബര്‍ 30 വരെ പ്രസിദ്ധീകരിച്ച കൃതികളാണ് പരിഗണിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന നോവലിന് 25000 രൂപയും പ്രശസ്തി പത്രവും ഫലകവും, കവിതാ സമാഹാരത്തിന് 10001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

രചനകളുടെ മൂന്നു കോപ്പികളാണ് അയയ്‌ക്കേണ്ടത്. 2024 ജനുവരി 15നകം രചനകള്‍ ലഭിക്കണം. പ്രസിഡന്റ് സാഹിതി സംഗമവേദി, ഇഷാര കോംപ്ലക്‌സ്,ഇലവുംതിട്ട പി.ഒ, പിന്‍ 689625 പത്തനംതിട്ട എന്ന വിലാസത്തില്‍ അയയ്ക്കണം.

 

2024 ഏപ്രിലില്‍ എറണാകുളത്തു നടക്കുന്ന വാര്‍ഷിക സമ്മേളനത്തില്‍ അവാര്‍ഡുകള്‍ സമ്മാനിക്കുമെന്ന് പ്രസിഡന്റ് ബാലചന്ദ്രന്‍ ഇഷാരയും വൈസ് പ്രസിഡന്റ് ജോയി ഏബ്രഹാമും പത്രസമ്മേളനത്തില്‍ അറിയിച്ചു.