
കോട്ടയം: മുട്ടമ്പലം ശ്രീ ദുർഗ്ഗാ എൻഎസ്എസ് വനിതാ സമാജ വാർഷിക സമ്മേളനം നടത്തി.
പ്രസിഡന്റ് പി എൻ സരളാ ദേവിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് കേരള വനം വികസന കോർപ്പറേഷൻ ചെയർ പേഴ്സൺ ലതികാ സുഭാഷ് ഉദ്ഘാടനം നിർവ്വഹിച്ചു.
യൂണിയൻ ഭരണസമിതി അംഗം സുധ എം നായർ മുഖ്യ പ്രഭാഷണം നടത്തി. വനിതാ യൂണിയൻ കമ്മറ്റി അംഗം ഗിരിജാ രാജൻ സമ്മാനങ്ങൾ വിതരണം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കരയോഗം പ്രസിഡന്റ് ടി എൻ ഹരികുമാർ, സെക്രട്ടറി കെ ബി കൃഷ്ണകുമാർ, ട്രഷറാർ ജി. ശ്രീകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.
വനിതാ സമാജം ഭാരവാഹികൾ ആയ ബിന്ദു ശശികുമാർ, അനിതാ വിനയൻ, ശോഭ കളത്തിൽ, രാധിക എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു