മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രറിയുടെ 75 -ാം വാർഷികാഘോഷത്തോടാനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടി നാഷണൽ അവാർഡ് ജേതാവും പ്രശസ്ത സിനിമ സംവിധായകനുമായ പ്രദീപ് നായർ ഉദ്ഘാടനം ചെയ്തു

Spread the love

കോട്ടയം : മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രറിയുടെ 75 -ാം വാർഷികാഘോഷത്തോടാനുബന്ധിച്ച് സ്മരണിക പ്രകാശനവും ലൈബ്രറിക്കായി വാങ്ങിയ പ്രൊജക്ടറിൻ്റെ സിച്ച് ഓൺ കർമ്മവും നാഷണൽ അവാർഡ് ജേതാവും പ്രശസ്ത സിനിമ സംവിധായകനുമായ പ്രദീപ് നായർ നിർവ്വഹിച്ചു.

video
play-sharp-fill

അഡ്വ. സന്തോഷ് പി വർഗ്ഗീസ് സമരണിക ഏറ്റുവാങ്ങി. ഈ വർഷത്തെ നാഷണൽ ഫിലിം അവാർഡ് ജൂറി അംഗമായിരുന്ന പ്രദീപ് നായർ അവാർഡ് നിർണയത്തെ കുറിച്ചു അഭിപ്രായങ്ങൾ പങ്കുവച്ചു.

മലയാളത്തിൽ നിന്ന് അവാർഡ് ലഭിച്ച കേരള സ്റ്റോറിയിൽ തൻ്റെ വിയോജനക്കുറിപ്പ് എന്തുകൊണ്ട് രേഖപ്പെടുത്തി എന്നതിനെക്കുറിച്ചും, ആട് ജീവിതത്തിന് അവാർഡ് ലഭിക്കാതെ പോയതിൻ്റേയും കാരണങ്ങൾ ചൂണ്ടിക്കാട്ടി, അവാർഡ് നിർണയത്തിന് എടുക്കുന്ന മാനദണ്ഡങ്ങൾ വിശദീകരിച്ചുകൊണ്ട്, ഇന്ത്യൻ സിനിമയെ കുറിച്ചും, മലയാള സിനിമ മേഖലയെക്കുറിച്ചും ശ്രോതാക്കൾക്ക് പുത്തൻ അറിവുകൾ നൽകിക്കൊണ്ടുള്ള പ്രഭാഷണം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുനിസിപ്പൽ കൗൺസിലർമാരായ P.D സുരേഷ്, റീബ വർക്കി, അജിത് പൂഴിത്തറ, ലൈബ്രറി സെക്രട്ടറി ശ്യാംകുമാർ, വൈസ് പ്രസിഡൻ്റ് സിബി K വർക്കി, സജീവ് K.C, ജോൺ P, ലിതിൻ തമ്പി, എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ലൈബ്രറിയൻ ബാബു K യോഗത്തിന് നന്ദി പറഞ്ഞു.