മുട്ടമ്പലം 442 നമ്പർ എൻഎസ്എസ് കരയോഗം മന്നം ജയന്തി ആഘോഷിച്ചു ; ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനം ചെയ്തു
മുട്ടമ്പലം 442 നമ്പർ എൻ എസ് എസ് കരയോഗം മന്നം ജയന്തി ആഘോഷം ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കരയോഗം പ്രസിഡണ്ട് ടി എൻ ഹരികുമാർ അധ്യക്ഷത വഹിച്ചു.. ജി. വിശ്വനാഥൻ നായർ അനുസ്മരണം കർഷകശ്രീ എഡിറ്റർ ടി കെ സുനിൽ കുമാർ നിർവ്വഹിച്ചു.
കരയോഗം എച്ച് ആർ സെല്ലിൻ്റെ ഉദ്ഘാടനം ഡോ. ശിവശങ്കര പിള്ള നിർവ്വഹിച്ചു. തുടർന്ന് വിവിധ സ്കോളർഷിപ്പുകൾ വിതരണം നടത്തി. കരയോഗം സെക്രട്ടറി കെ ബി കൃഷ്ണകുമാർ ,വി എൻ ശിവൻ പിള്ള , ബിഎസ് ഉഷാകുമാരി, എംജി സനൽകുമാർ . എസ് ഗോപകുമാർ , സരളാദേവി എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.
Third Eye News Live
0