മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കോട്ടയം നഗരസഭാ ചെയർമാനും, വൈസ് ചെയർമാനും സ്വീകരണം നൽകി, ക്രിസ്മസ് -ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു

Spread the love

മുട്ടമ്പലം: മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കോട്ടയം നഗരസഭയിലേക്ക് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ചെയർമാൻ എം പി സന്തോഷ് കുമാറിനും വൈസ് ചെയർപേഴ്സൺ ഷീബ പുന്നനും സ്വീകരണം നൽകി.

video
play-sharp-fill

ലൈബ്രറി വൈസ് പ്രസിഡണ്ട് സിബി കെ വർക്കി അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ശ്യാംകുമാർ സ്വാഗതം ആശംസിച്ചു 17ാം വാർഡ് കൗൺസിലർ ജീനാ P. C, മുൻ കൗൺസലർ പി ഡി സുരേഷ്, അഡ്വക്കേറ്റ് സന്തോഷ് P വർഗീസ്, കുര്യൻ വി മാത്യുസ്, സി.ആർ. മുരളീധരൻ നായർ തുടങ്ങിയവർ ആശംസകൾ നേർന്നു.

കഞ്ഞിക്കുഴിയുടെ സമഗ്രവികസനത്തിന് കൂടെയുണ്ടെന്നും അടിയന്തിര പരിഗണന നൽകി കഞ്ഞിക്കുഴി മാർക്കറ്റിൽ ബസ്ബേ നിർമ്മിക്കുമെന്നുംചെയർമാൻ പറഞ്ഞു
ലൈബ്രറിയൻ ബാബു.കെ. സ്വീകരണ യോഗത്തിന് നന്ദി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ക്രിസ്മസ് -ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി കുട്ടികളുടെയും, വനിതകളുടെയും മുതിർന്നവരുടെയും വിവിധങ്ങളായ കലാപരിപാടികളും ഗാനസന്ധ്യയും നടന്നു.