
സ്വന്തം ലേഖകൻ
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ഇന്നലെ അനുസ്മരണ യോഗം നടത്തി
ലൈബ്രറി വൈസ് പ്രസിഡന്റ് സിബി.കെ.വർക്കി അധ്യക്ഷനായ യോഗത്തിൽ ലൈബ്രറി സെക്രട്ടറി ശ്യാം കുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം മുനിസിപ്പൽ കൗൺസിലർ പി.ഡി.സുരേഷ്, ഉമ്മൻചാണ്ടിയുടെ സഹപാഠിയായിരുന്ന ജോർജ് തോമസ്, അഡ്വ. തോമസ് രാജൻ, അഡ്വ. എ.ജെ പോൾ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. ലൈബ്രറിയൻ ബാബു കെ അനുസ്മരണ യോഗത്തിന് കൃതജ്ഞത പറഞ്ഞു.