മുട്ടമ്പലം ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഫലവൃക്ഷ തൈ നടലും, പരിസ്ഥിതി സന്ദേശവും നടത്തി; മുനിസിപ്പൽ കൗൺസിലർ പിഡി സുരേഷ് ലൈബ്രറി പരിസരത്ത് ഫലവൃക്ഷതൈ നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു

Spread the love

മുട്ടമ്പലം: മുട്ടമ്പലം ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഫലവൃക്ഷ തൈ നടലും, പരിസ്ഥിതി സന്ദേശവും നടത്തി.

video
play-sharp-fill

മുനിസിപ്പൽ കൗൺസിലർ പിഡി സുരേഷ് ലൈബ്രറി പരിസരത്ത് ഫലവൃക്ഷതൈ നട്ട് ഉൽഘാടനം നിർവ്വഹിച്ചു.
ഡോ. മോഡി കെ ചെറിയാൻ പരിസ്ഥിതി സന്ദേശം നൽകി. നാരകം, ഓറഞ്ച്, നെല്ലി, പനിനീർ ചാമ്പ തുടങ്ങിയ വൃക്ഷതൈകൾ നട്ടു.

ലൈബ്രറി വൈസ്സ് പ്രസിഡൻ്റ് സിബി കെ വർക്കി, സെക്രട്ടറി ശ്യാംകുമാർ, കമ്മറ്റിയംഗം ജോൺ പി, ലൈബ്രറിയൻ ബാബു കെ. എന്നിവർ നേതൃത്വം നൽകിയ പരിപാടിയിൽ നിരവധി ലൈബ്രറിയംഗങ്ങൾ സന്നിഹിതരായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group