video
play-sharp-fill

കോട്ടയത്ത് കെ എ അയ്യപ്പന്‍പിള്ള സ്മാരക മുനിസിപ്പല്‍ പബ്ലിക് ലൈബ്രറി പ്ലാറ്റിനം ജൂബിലിസമ്മേളനം സമാപിച്ചു ; സമാപനസമ്മേളനം മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്തു

കോട്ടയത്ത് കെ എ അയ്യപ്പന്‍പിള്ള സ്മാരക മുനിസിപ്പല്‍ പബ്ലിക് ലൈബ്രറി പ്ലാറ്റിനം ജൂബിലിസമ്മേളനം സമാപിച്ചു ; സമാപനസമ്മേളനം മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്തു

Spread the love

കോട്ടയം : മുട്ടമ്പലം കെ.എ.അയ്യപ്പന്‍പിള്ള സ്മാരക മുനിസിപ്പല്‍ ലൈബ്രറിയുടെ പ്ലാറ്റിനം ജൂബിലി സമാപനസമ്മേളനം മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്തു.

ലോക ക്ലാസിക്കുകളുടെ വായനാലോകം മലയാളികള്‍ക്കു മുന്‍പില്‍ തുറന്നത് കേരളത്തിലെ ലൈബ്രറി പ്രസ്ഥാനമാണെന്ന് മന്ത്രി പറഞ്ഞു. മികച്ച വിവർത്തന ഗ്രന്ഥങ്ങളുടെ ശേഖരവും ഗ്രന്ഥശാലകൾ വഴിയാണ് നാം വായിച്ചതെന്ന് മന്ത്രി പറഞ്ഞു.

നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു യോഗത്തിന് ലൈബ്രറി സെക്രട്ടറി ശ്യാംകുമാർ സ്വാഗതം പറഞ്ഞു.അഡ്വ : ഫ്രാൻസിസ് ജോർജ് എം പി , തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എൽ എ. എന്നിവർ മുഖ്യാതിഥികളായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുപ്രസിദ്ധ സിനിമ സംവിധായകൻ ജയരാജ്, സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി  വി കെ മധു, കോട്ടയം നഗരസഭ പ്രതിപക്ഷനേതാവ് അഡ്വ : ഷീജ അനിൽ, ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡൻ്റ് ശശിധരൻ മുഞ്ഞനാട്ട് എന്നിവർ ആശംസയർപ്പിച്ചു.

 

മുനിസിപ്പൽ കൗൺസിലർ പി ഡി സുരേഷ് ലൈബ്രറി വികസന രേഖ അവതരിപ്പിച്ചു. മുനിസിപ്പൽ കൗൺസിലർ റീബ വർക്കി, ലൈബ്രറി വൈസ് പ്രസിഡന്റ് സിബി. കെ വർക്കി, ജോൺ പി, ലിതിൻ തമ്പി, സജീവ് കെ സി തുടങ്ങി കോട്ടയത്തെ പ്രമുഖ വ്യക്തിത്വങ്ങൾ യോഗത്തിൽ സന്നിഹിതരായി ആശംസകളർപ്പിച്ചു. യോഗത്തിന് ലൈബ്രറിയൻ ബാബു കെ നന്ദി രേഖപ്പെടുത്തി.

 

മെന്റലിസം വേള്‍ഡ് വൈഡ് ബുക്ക് റെക്കോഡ് നേടിയ സജീവ് പള്ളത്തിന് മന്ത്രി.വി.എന്‍.വാസവന്‍ പുരസ്‌കാരം നല്‍കി. വേദിയില്‍ സജീവ് പള്ളത്തിന്റെ മെന്റലിസം, ഹിപ്‌നോട്ടിസം പ്രദര്‍ശനം അവതരിപ്പിച്ചു. അഡ്വ.റോയി പഞ്ഞിക്കാരൻ്റെ “പഞ്ഞിയുടെ കുറുങ്കവിതകൾ “എന്ന പുസ്തകം പ്രകാശനം ചെയ്തു.

ലൈബ്രറി വനിതാവേദി അവതരിപ്പിച്ച തിരുവാതിര, കോമഡി മാസ്റ്റേഴ്സിൻ്റെ കോമഡി ഷോ, സംഗീതനിശ എന്നിവയും തുടർന്ന് നടന്നു.