മുട്ടട സീറ്റിൽ വൈഷ്ണയുടെ സ്ഥാനാർത്ഥിത്വത്തിൽ കോണ്‍ഗ്രസിനു വീണ്ടും പ്രതീക്ഷ ; വോട്ടർ പട്ടികയിൽ നിന്ന് പേര് തള്ളിയതിനെതിരായ ഹർജിയിൽ ഇടപെട്ട് ഹൈക്കോടതി

Spread the love

തിരുവനന്തപുരം : വോട്ടർ പട്ടികയിൽ നിന്ന് മുട്ടട യു ഡി എഫ് സ്ഥാനാർഥി വൈഷ്ണയുടെ  പേര് തള്ളിയതിനെതിരായ ഹർജിയിൽ ഇടപെട്ട് ഹൈക്കോടതി.

video
play-sharp-fill

ഒരു പെണ്‍കുട്ടി മത്സരിക്കാന്‍ നില്‍ക്കുമ്പോഴാണോ ഇത്തരം പ്രശ്നങ്ങള്‍ എന്ന് ഹൈക്കോടതി ചോദിച്ചു. വൈഷ്ണ സുരേഷിന്റെ പേര് നീക്കം ചെയ്ത നടപടിക്കെതിരെ കോണ്‍ഗ്രസ്  നൽകിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടൽ.

വൈഷ്ണയെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണം. രാഷ്ട്രീയം കളിക്കരുത്. സാങ്കേതിക കാരണങ്ങളാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശം നിഷേധിക്കരുത്. വൈഷ്ണയുടെ അപ്പീലില്‍ രണ്ടുദിവസത്തിനകം കളക്ടര്‍ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിർദ്ദേശം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുട്ടട വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരിക്കുന്ന വൈഷ്ണ സുരേഷിനോട് പ്രചാരണവുമായി മുന്നോട്ടുപോകാൻ കോണ്‍ഗ്രസ് നിർദ്ദേശം നൽകിയിരുന്നു.