play-sharp-fill
പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ  മുതുകോരമല സന്ദര്‍ശനത്തിനെത്തിയ രണ്ടംഗസംഘം മലയില്‍ കുടുങ്ങി; ഫയര്‍ഫോഴ്സ് സംഘം എത്തും മുൻപേ വഴി കണ്ടെത്തി തിരിച്ചിറങ്ങി യുവാക്കൾ….

പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ മുതുകോരമല സന്ദര്‍ശനത്തിനെത്തിയ രണ്ടംഗസംഘം മലയില്‍ കുടുങ്ങി; ഫയര്‍ഫോഴ്സ് സംഘം എത്തും മുൻപേ വഴി കണ്ടെത്തി തിരിച്ചിറങ്ങി യുവാക്കൾ….

സ്വന്തം ലേഖിക

ഈരാറ്റുപേട്ട: പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ മുതുകോരമല സന്ദര്‍ശിക്കാന്‍ എത്തിയ രണ്ടംഗസംഘം മലയില്‍ കുടുങ്ങി.

പൊന്‍കുന്നം, അടൂര്‍ സ്വദേശികളായ രാജീവ്, ജോജോ എന്നിവരാണ് മലയില്‍ കുടുങ്ങിയത്. ഉയരത്തില്‍ പുല്ലു വളര്‍ന്ന മലയില്‍ വഴിയറിയാതെ വിഷമിച്ച ഇവര്‍ ഒടുവില്‍ നെറ്റില്‍ തിരഞ്ഞ് ഫയര്‍ഫോഴ്സിന്‍റെ നമ്പര്‍ കണ്ടത്തി വിവരമറിയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈരാറ്റുപേട്ടയില്‍ നിന്നു ഫയര്‍ഫോഴ്സ് സംഘം കൈപ്പള്ളിയിലെത്തിയെങ്കിലും മലമുകളിലേക്ക് എത്തുന്നതിനുമുൻപ് ഇവര്‍ വഴി കണ്ടെത്തി താഴെ എത്തിയിരുന്നു.

ഈരാറ്റുപേട്ട എസ്‌എച്ച്‌ ഒ ബാബു സെബാസ്റ്റ്യന്‍റെ നേതൃത്വത്തില്‍ പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.