play-sharp-fill
നൊസ്റ്റാൾജിക് ഹാർമണി അവതരിപ്പിക്കുന്ന “ഈണങ്ങളുടെ ഇന്ദ്ര ധനുസ്സ് ” വയലാർ അനുസ്മരണവും വയലാർ ഗാനമേളയും ഇന്ന് വൈകീട്ട് നാലിന് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്നു

നൊസ്റ്റാൾജിക് ഹാർമണി അവതരിപ്പിക്കുന്ന “ഈണങ്ങളുടെ ഇന്ദ്ര ധനുസ്സ് ” വയലാർ അനുസ്മരണവും വയലാർ ഗാനമേളയും ഇന്ന് വൈകീട്ട് നാലിന് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്നു

സ്വന്തം ലേഖിക

കോട്ടയം: നൊസ്റ്റാൾജിക് ഹാർമണി അവതരിപ്പിക്കുന്ന “ഈണങ്ങളുടെ ഇന്ദ്ര ധനുസ്സ് ” വയലാർ അനുസ്മരണവും വയലാർ ഗാനമേളയും ഇന്ന് വൈകീട്ട് നാലിന് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്നു

കോട്ടയം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കേരളത്തിലും വിദേശത്തും ഉള്ള കലാകാരന്മാരുടെ കൂട്ടായ്മയായ നൊസ്റ്റാൾജിക് ക്രിയേഷൻസ് ആണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. നൊസ്റ്റാൾജിക് ക്രിയേഷൻസിന്റെ ജനറൽ കൺവീനർ അഡ്വ. മജേഷ് പി ,ബി. യുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം
ഗവൺമെൻ്റ് ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ഉദ്ഘാടനം ചെയ്യും .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡയറക്ടർ സിബി പീറ്റർ സ്വാഗതം ആശംസിക്കും.
കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ വയലാർ അനുസ്മരണം നടത്തും. ഗ്രന്ഥകാരനും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ അഡ്വ. കെ അനിൽകുമാർ ‘വയലാർ ഗാനങ്ങളും കേരളവും’ എന്ന വിഷയത്തിൽ നിരൂപണ പ്രഭാഷണം നടത്തും.

വയലാറിന്റെ ആത്മമിത്രമായ എസ്.പി. നമ്പൂതിരി മിത്രാനുഭവം നടത്തും. ഒക്ടോബർ 22 ന് കോട്ടത്ത് വച്ച് നടന്ന സംസ്ഥാന തല വയലാർ ഗാന മത്സരത്തിൽ വിവിധ ജില്ലകളിൽ നിന്നായി 30 ഓളം ഗായകർ പങ്കെടുത്തു. പരുന്തോട്ടം ദേശീയ പുരസ്കാരം ജേതാവ് ബേബി കൂമ്പടി വയലാർ ഗാന മത്സരത്തിൽ വിജയികളായവർക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്യും.

യോഗത്തിൽ പത്തനംത്തിട്ട കൺസ്യൂമർ ഫോറം മുൻ ജില്ലാ പ്രസിഡൻ്റ് പി സതീഷ് ചന്ദ്രൻ നായർ , കോട്ടയം നഗരസഭ പ്രതിപക്ഷ നേതാവ് ഷീജാ അനിൽ നൊസ്റ്റാൾജിക് ഹാർമണി മാനേജിങ് ഡയറക്ടർ സജി ഡയോഡേറ്റ് ,ബാബു മണിമല പറമ്പിൽ, ബേബി പാറക്കടവൻ രാജേഷ് ജോൺ , ബി എം സേവിയർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും.

കോ ഡയറക്ടർ സന്തോഷ് സുറുമി കൃതജ്ഞത അർപ്പിക്കും. തുടർന്ന് നൊസ്റ്റാൾജിക് ഹാർമണിയുടെ കലാകാരന്മാർ അവതരിപ്പിക്കുന്ന വയലാർ ലൈവ് ഗാനമേളയും ഉണ്ടായിരിക്കുമെന്ന് ജനറൽ കൺവീനർ അഡ്വ. മജേഷ് പി. ബി. കോട്ടയത്ത് അറിയിച്ചു.