video
play-sharp-fill

മുത്തൂറ്റ് സമരം : ജോലിക്കെത്തുന്നവർക്ക് മതിയായ സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്

മുത്തൂറ്റ് സമരം : ജോലിക്കെത്തുന്നവർക്ക് മതിയായ സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്

Spread the love

സ്വന്തം ലേഖിക

കൊച്ചി: മുത്തൂറ്റ് സ്ഥാപനങ്ങളിൽ ജോലിക്കെത്തുന്നവർക്ക് മതിയായ സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി. സമരം ചെയ്യുന്നവർക്ക് നിയമാനുസൃതമായി സമരം ചെയ്യാമെന്നും കോടതി വ്യക്തമാക്കി. മധ്യസ്ഥ ചർച്ചകളിൽ മാനേജ്‌മെന്റിന്റെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു.

മുത്തൂറ്റ് സ്ഥാപനങ്ങളിൽ നടക്കുന്ന തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് മുത്തൂറ്റിന്റെ 10ശാഖകളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹർജികൾ പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമരം ചെയ്യുന്നവർക്ക് അതിനുള്ള അവകാശമുണ്ട്. അതേസമയം ജോലിക്കെത്തുന്നവരെ തടയാൻ പാടില്ല. അതുകൊണ്ട് ജോലിക്ക് ഹാജരാകാൻ തയ്യാറായി എത്തുന്നവർക്ക് മതിയായ സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. സമരം ഉടൻ നിർത്താനുള്ള ചർച്ചകളിൽ മാനേജ്‌മെന്റിന്റെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്നും കോടതി നിർദേശം നൽകി.

മുത്തൂറ്റിന്റെ കൂടുതൽ ശാഖകൾ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. ഇതിനിടെയാണ് ആദ്യം കോടതിയെ സമീപിച്ച 10 ശാഖകളുടെ ഹർജിയിൽ കോടതി ഉത്തരവുണ്ടായിരിക്കുന്നത്.

 

Tags :