ശവപ്പെട്ടിക്കടക്കാരനോട് സ്വർണപ്പണയം വേണോയെന്ന് വിളിച്ച് ചോദിച്ച മുത്തൂറ്റ് ഫിനാൻസ് ജീവനക്കാരിക്ക് കിട്ടിയത് എട്ടിന്റെ പണി
സ്വർണപ്പണയം വേണോയെന്ന് കസ്റ്റമറെ വിളിച്ച് ചോദിച്ച മുത്തൂറ്റ് ഫിനാൻസ് കമ്പനി ജീവനക്കാരിക്ക് കിട്ടിയത് എട്ടിന്റെ പണി. മുത്തൂറ്റ് ഫിനാൻസിലെ കസ്റ്റമർ കെയർ എക്സിക്യൂട്ടീവിന്റെ ഫോൺ സംഭാഷണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
കസ്റ്റമറെ വിളിച്ച് സ്വർണപ്പണയം ആവശ്യമുണ്ടോ എന്ന് ചോദിക്കുന്ന പെൺകുട്ടിയോട് ഇങ്ങനെ ചെയ്യരുതെന്നും കഷ്ടപ്പാടും ദുരിതവും വരുമ്പോഴാണ് ആളുകൾ സ്വർണം പണയം വയ്ക്കുന്നതെന്നും കസ്റ്റമർ പറയുന്നു.
“മാര്‍ക്കറ്റിംഗിന് വേണ്ടി ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാതിരിക്കുക. ഇത് മാനേജ്‌മെന്റിനേയും അറിയിക്കണം. സ്വര്‍ണം പണയം വേണമെന്നുള്ളവർ നിങ്ങളെ തേടിയെത്തും. ഇന്ത്യ മുഴുവന്‍ ശാഖകള്‍ ഉണ്ടല്ലോ. ”
Whatsapp Group 1 | Whatsapp Group 2 |Telegram Group
“എനിക്കും ഒരു ബിസിനസ്സുണ്ട്. ശവപ്പെട്ടിയുടേതാണ്. സൗത്ത് ഇന്ത്യ മുഴുവന്‍ നല്‍കുന്നുണ്ട്. ഞാന്‍ ശവപ്പെട്ടിയുടെ മാര്‍ക്കറ്റിംഗിനായി ആരേയും അങ്ങോട്ട് വിളിച്ച് ശവപ്പെട്ടി വേണമോ എന്ന് ചോദിക്കാറില്ല. ഇപ്പോള്‍ നിങ്ങളുടെ അച്ഛന്‍ മരിച്ചാല്‍ ഇത്ര രൂപ ഡിസ്‌കൗണ്ട് കിട്ടുമെന്ന് പറയുന്നില്ല. താനും ജോര്‍ജ് മുത്തൂറ്റിനെ വിളിച്ച് ശവപ്പെട്ടി ആവശ്യമുണ്ടോ എന്ന് ചോദിക്കട്ടേ”. യുവാവ് ചോദിച്ചു.
ഇതോടെ ഉത്തരം മുട്ടിയ പെൺകുട്ടി മറ്റു സേവനകളെക്കുറിച്ച് പറയുവാൻ ശ്രമിക്കുന്നുണ്ടെങ്കിലും യുവാവ് അതിനെയും ചോദ്യം ചെയ്യുന്നതായി കേൾക്കാം. രാവിലെ എണീക്കുന്നത് മുത്തൂറ്റിലോ മണപ്പുറത്തോ പോകേണ്ടി വരരുതേ ദൈവമേ എന്ന പ്രാര്‍ത്ഥനയോടെയാണെന്ന മറുപടിയോടെയാണ് സംഭാഷണം അവസാനിക്കുന്നത്.
സമൂഹമാധ്യമങ്ങളിൽ വളരെ വേഗമാണ് സന്ദേശം പ്രചരിക്കുന്നത്.
വീണ്ടും യുവതി സേവനങ്ങളെ കുറിച്ച് വിശദീകരിക്കാന്‍ ശ്രമിക്കുന്നു. ഇതോടെയാണ് താനും ജോര്‍ജ് മുത്തൂറ്റിനെ വിളിച്ച് ശവപ്പെട്ടി ആവശ്യമുണ്ടോ എന്ന് ചോദിക്കട്ടേ എന്ന ചോദ്യം ഉന്നയിക്കുന്നത്. ഇതിന് മുമ്ബില്‍ എല്ലാം യുവതി പകച്ചു പോകുന്നു. ഇതോടെ സ്വര്‍ണം ഗാരന്റിയായി വച്ച് വീട്ടില്‍ സാധനങ്ങള്‍ വാങ്ങുന്ന സ്‌കീമിനെ കുറിച്ചായി അവതരണം. പലിശ ഇല്ലാതെയാണ് ഇതെന്നും പറയുന്നു. ഇതിനേയും ഫോളിലെ ഉപഭോക്താവ് പൊളിച്ച് അടുക്കുന്നു. പലിശ ഇല്ലാതെ നിങ്ങള്‍ ഒന്നും ചെയ്യില്ല. കട തുറന്നു വയ്ക്കുമ്ബോള്‍ അതിന്റെ വാടകയ്ക്കുള്ള പൈസയെങ്കിലും നിങ്ങള്‍ക്ക് വേണ്ടേ എന്നതാണ് ഉയര്‍ത്തുന്ന ചോദ്യം.
പലിശ ഇല്ലെന്ന് പറയും. എന്നിട്ട് 1000 രൂപ സര്‍വ്വീസ് ചാര്‍ജ് വാങ്ങും. ബന്ദ് നിരോധിച്ചപ്പോള്‍ പേരു മാറ്റി ഹര്‍ത്താല്‍ നടത്തുന്നത് പോലെ. പിന്നെ സാധനങ്ങളുടെ മാര്‍ജിനിലും നിങ്ങള്‍ക്ക് നേട്ടം കിട്ടും. 5000 രൂപയുടെ സാധനം കൂടുതലായി വാങ്ങിയാല്‍ 2500 രൂപയ്ക്ക് അത് കിട്ടും. അങ്ങനെ നിങ്ങള്‍ക്ക് വിലകുറച്ച് കിട്ടുന്ന വസ്തു ആളുകള്‍ക്ക് കൊടുക്കുന്നു. ഇതിലും നേട്ടം കിട്ടുന്നു. ഇതിനിടെയിലാണ് സര്‍വ്വീസിനെ പറ്റിയുള്ള ചോദ്യം. മുത്തൂറ്റിന്റെ ശാഖകളില്‍ നല്ല പ്രതികരണം ഇടപാടുകാര്‍ക്ക് കിട്ടുന്നുണ്ടല്ലോ എന്ന ചോദ്യം.
എന്താവശ്യം വന്നാലും അടുത്തുള്ള മുത്തൂറ്റ് ബ്രാഞ്ചില്‍ പോകണമെന്ന ഉപദേശവും. രാവിലെ എണീക്കുന്നത് മുത്തൂറ്റിലോ മണപ്പുറത്തോ പോകേണ്ടി വരരുതേ ദൈവമേ എന്ന പ്രാര്‍ത്ഥനയോടെയാണെന്നും അതുകൊണ്ട് ഇങ്ങനെ ആവശ്യപ്പെടരുതെന്നും കസ്റ്റമര്‍ വിശദീകരിക്കുന്നു.