തിരുവനന്തപുരം: മുത്തൂറ്റ് ഫിനാന്‍സ് കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. സി.ഐ.ടി.യു സമരത്തെ തുടര്‍ന്നാണ് ഈ തീരുമാനമെന്ന് മുത്തൂറ്റ് ഫിനാന്‍സ് ചീഫ് ജനറല്‍ മാനേജര്‍ അറിയിച്ചു.
പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി കാണിച്ചുകൊണ്ട് മുന്നൂറോളം ബ്രാഞ്ചുകള്‍ക്ക് മുത്തൂറ്റ് സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്. രണ്ടായിരത്തലധികം ജീവനക്കാരുടെ തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്.
കേരളത്തിലാകെ 600 ഓളം ശാഖകളാണ് മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡിനുള്ളത്. 2016 മുതൽ 300 ഓളംബ്രാഞ്ചുകളിലായി സിഐടിയു പ്രവർത്തകർ സമരം നടത്തുകയാണ്. സമരം നടക്കുന്ന ബ്രാഞ്ചുകളിൽ കഴിഞ്ഞ മൂന്നുവർഷത്തോളമായി പ്രവർത്തനങ്ങൾ നിലച്ച അവസ്ഥയാണ്. ഇതോടെയാണ് ബ്രാഞ്ചുകൾ പൂട്ടാൻ തീരുമാനിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശമ്പളം വർധിപ്പിക്കുക, മന്ത്രിയുടെയും ലേബർ കമീഷണറുടെയും സാന്നിധ്യത്തിൽ ഉണ്ടാക്കിയ കരാർവ്യവസ്ഥ നടപ്പാക്കുക, തൊഴിൽനിയമ ലംഘനം അവസാനിപ്പിക്കുക, പ്രൊബേഷൻ ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ജോലിസമയം എട്ടുമണിക്കൂറാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും മാനേജ്‌മെന്റ് സമയവായത്തിന് തയ്യാറാവാതിരുന്നതോടെ സമരം നീണ്ടുപോകുകയായിരുന്നു.