play-sharp-fill
പാലിയേറ്റിവ് വാരാചാരണം ; മുത്തോലി പഞ്ചായത്തിലെ പാലിയേറ്റിവിൽ കിടപ്പിലായതും നിർധനരായതുമായ 8 കുടുംബങ്ങളെ തിരഞ്ഞെടുത്തു ; ജീവിതശൈലിരോഗങ്ങളെ കുറിച്ച്  ബോധവത്കരണക്ലാസും സംഘടിപ്പിച്ചു

പാലിയേറ്റിവ് വാരാചാരണം ; മുത്തോലി പഞ്ചായത്തിലെ പാലിയേറ്റിവിൽ കിടപ്പിലായതും നിർധനരായതുമായ 8 കുടുംബങ്ങളെ തിരഞ്ഞെടുത്തു ; ജീവിതശൈലിരോഗങ്ങളെ കുറിച്ച്  ബോധവത്കരണക്ലാസും സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ 

പാലിയേറ്റിവ് വാരാചാരണത്തോട് അനുബന്ധിച്ച മുത്തോലി പഞ്ചായത്തും എഫ് എച്ച് സി  മുത്തോലി പാലിയേറ്റിവ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ പഞ്ചായത്തിലെ പാലിയേറ്റിവിൽ തീരെ കിടപ്പിലായതും നിർധനരായതും ആയ 8 കുടുംബങ്ങളെ തിരഞ്ഞെടുത്തു അവർക്കു ആവശ്യസാധനങ്ങൾ അടങ്ങിയ കിറ്റ് നൽകി.

തലചായ്ക്കാൻ ഒരിടം ( മരിയൻ സദനം ) ഓൾഡേജ് ഹോമിൽ  ജീവിതശൈലിരോഗങ്ങളെ കുറിച്ച് എഫ് എച്ച് സി മുത്തോലി മെഡിക്കൽ ഓഫീസർ ഡോ . ഗിരി വിഷ്ണു ബോധവത്കരണക്ലാസും സംഘടിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലിയേറ്റീവ് ദിനാചരണത്തെ സംബന്ധിച്ച് മുത്തോലി സെന്റ് ജോസഫ് ഹയർ സെക്കറി സ്കൂളിലും മുത്തോലി എം ഒ ഡോ. ഗിരി വിഷ്ണു വിദ്യാർത്ഥികൾക്കായി ബോധത്കരണ പരിപാടി സംഘടിപ്പിച്ചു.