video
play-sharp-fill

മുതലാളിയ്ക്ക് താല്‍പര്യമുണ്ട്;  ഉദ്ഘാടനത്തിന് വന്നിട്ട് സഹകരിക്കുമോ എന്ന് ചോദിക്കുന്നവരുണ്ട്; ഉദ്ഘാടനത്തില്‍ മാത്രമല്ല പുറത്ത് ഷോയ്ക്ക് പോകുമ്പോഴും ഇതുപോലെ ചോദിക്കുന്നവരുണ്ട്;  നടി സാധിക

മുതലാളിയ്ക്ക് താല്‍പര്യമുണ്ട്;  ഉദ്ഘാടനത്തിന് വന്നിട്ട് സഹകരിക്കുമോ എന്ന് ചോദിക്കുന്നവരുണ്ട്; ഉദ്ഘാടനത്തില്‍ മാത്രമല്ല പുറത്ത് ഷോയ്ക്ക് പോകുമ്പോഴും ഇതുപോലെ ചോദിക്കുന്നവരുണ്ട്;  നടി സാധിക

Spread the love

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും അനുബന്ധമായിട്ടുള്ള തുറന്ന് പറച്ചിലുകളുമൊക്കെ മലയാള സിനിമയില്‍ കോളിളക്കം സൃഷ്ടിച്ച്‌ കൊണ്ടിരിക്കുകയാണ്.

എന്നാല്‍ സിനിമയില്‍ മാത്രമുള്ളതല്ല ഇത്തരം കാര്യങ്ങളെന്ന് പറയുകയാണ് നടി സാധിക വേണുഗോപാല്‍. സിനിമയിലോ മറ്റോ ഡേറ്റ് ചോദിച്ച്‌ എല്ലാം തീരുമാനിച്ചതിന് ശേഷമായിരിക്കും അഡ്ജസ്റ്റ്‌മെന്റിന് ചോദിക്കുക.

പറ്റില്ലെന്ന് പറഞ്ഞാല്‍ അതോടെ തീരുമാനിച്ച്‌ ഉറപ്പിച്ചിരുന്ന പരിപാടിയും ഇല്ലെന്ന് പറയും. മറ്റ് പലതും ഒഴിവാക്കിയാണ് ഒരു കൂട്ടര്‍ക്ക് ഡേറ്റ് കൊടുക്കുന്നത്. അവര്‍ വേണ്ടെന്ന് വെക്കുന്നതോടെ കൂടുതല്‍ സങ്കടമാവും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സത്യത്തില്‍ ഉദ്ഘാടനത്തിന് വരുമോ എന്ന് ചോദിച്ച്‌ വിളിച്ചവര്‍ പോലും മറ്റ് ആവശ്യങ്ങള്‍ക്ക് ഒരുക്കമാണോന്ന് ചോദിക്കാറുണ്ടെന്ന് പറയുകയാണ് സാധിക. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

പല രീതിയിലാണ് ഇക്കാര്യങ്ങളൊക്കെ ചോദിക്കുന്നത്. ചിലര്‍ക്ക് ഇതിനെ പറ്റി ചോദിക്കാന്‍ മടിയുണ്ടാവും. അവര്‍ അഡ്ജസ്റ്റ്‌മെന്റിന് തയ്യാറുണ്ടോ എന്നാണ് ചോദിക്കുക. ഒരിക്കല്‍ എനിക്കങ്ങനെ കോള്‍ വന്നിരുന്നു.

എന്ത് അഡ്ജസ്റ്റ്‌മെന്റാണ് ചേട്ടാ വേണ്ടത് പൈസ ആണോന്ന് ഞാന്‍ അങ്ങോട്ട് ചോദിച്ചു.. അങ്ങനെ അല്ല, പിന്നെ എന്താ ചേട്ടാ വേണ്ടതെന്ന് ചോദിച്ചു… വേണമെങ്കില്‍ പൈസ കുറച്ചു തന്നാല്‍ മതി. വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുള്ളതു കൊണ്ടാണല്ലോ. പക്ഷേ അവര്‍ക്ക് പൈസ എത്രയായാലും പ്രശ്‌നമില്ല. മറ്റ് ആവശ്യങ്ങള്‍ നടന്നാല്‍ മതി.

നമ്മളെ അഭിനയിക്കാന്‍ വിളിച്ച്‌ ഡേറ്റും ബാക്കി കാര്യങ്ങളും എല്ലാം തീരുമാനിക്കും. ഏറ്റവും അവസാനമാണ് ഈ ഒരു കാര്യം ചോദിക്കുക. അത് നടക്കില്ല എന്ന് വന്നുകഴിയുമ്പോള്‍ അവര്‍ നമ്മളെ അങ്ങ് മാറ്റും. അതാണ് ഏറ്റവും വലിയ സങ്കടം. ഡേറ്റ് കൊടുത്തതിന് ശേഷം അവര്‍ക്ക് ഇഷ്ടമുള്ള ആളുകള്‍ വന്നാല്‍ അവസാന നിമിഷം നമ്മളെ മാറ്റി കളയും. പിന്നെ ഒരാള്‍ വിളിക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ആദ്യം ഉണ്ടാവുക ഇതാണ്.

സിനിമകളില്‍ മാത്രമല്ല മറ്റു പല മേഖലകളിലും ഇത് നടക്കുന്നുണ്ട്. ഉദ്ഘാടനത്തിന് വിളിച്ചിട്ടും അഡ്ജസ്റ്റ് മെന്റ് ചോദിച്ച ആളുകളുണ്ടെന്ന് സാധിക പറയുന്നു. അതിന്റെ ഓണര്‍ക്ക് ഇത്തിരി താല്പര്യമുണ്ടെന്നാണ് വിളിച്ചയാള്‍ പറഞ്ഞത്. അങ്ങനെ താല്പര്യമുള്ളവരെ കൊണ്ട് നിങ്ങള്‍ അത് ചെയ്‌തോ എനിക്ക് താല്പര്യമില്ലെന്ന് ഞാന്‍ തിരികെ പറഞ്ഞു. ഉദ്ഘാടനത്തില്‍ മാത്രമല്ല പുറത്ത് ഷോയ്ക്ക് പോകുമ്പോഴും ഇതുപോലെ ചോദിക്കുന്നവരുണ്ട്.

ഇപ്പോള്‍ ഇങ്ങോട്ട് പരിപാടികള്‍ക്ക് വിളിക്കുമ്പോള്‍ ഇത്തരം അഡ്ജസ്റ്റുമെന്റ്കള്‍ക്ക് തയ്യാറല്ല എന്നും അതു കുഴപ്പമില്ലെങ്കില്‍ ഒക്കെ ആണെന്നും അങ്ങോട്ടേക്കായി പറയേണ്ടി വരികയാണ്. പെയ്‌മെന്റില്‍ അഡ്ജസ്റ്റ്‌മെന്റുകള്‍ ചെയ്യാന്‍ ഞങ്ങള്‍ തയ്യാറാണ്. പിന്നെ എന്നെപ്പോലെയുള്ളവര്‍ക്ക് ഉദ്ഘാടനങ്ങള്‍ക്കൊക്കെ വളരെ ചെറിയൊരു തുകയേ ഉള്ളൂ. അതുകൊണ്ട് വലിയ പ്രതീക്ഷയൊന്നുമില്ല.