
കാസർകോട്: കാസർകോട് ദേലംപാടിയിൽ യുവതിയെ ഭർത്താവ് മുത്തലാഖ് ചൊല്ലിയതായി പരാതി. യുവതിയുടെ പരാതിയില്‍ കർണാടക ഈശ്വരമംഗല സ്വദേശി ഇബ്രാഹിം ബാദുഷക്കെതിരെ ആദൂർ പൊലീസ് കേസെടുത്തു.
ഭർത്താവ് സ്ത്രീധനത്തിന്‍റെ പേരിലടക്കം നിരന്തരം മർദ്ദിക്കുന്നതായി യുവതി പറഞ്ഞു. മുത്തലാഖിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നാണ് യുവതിയുടെ നിലപാട്.