മുതിർന്ന മാധ്യമപ്രവർത്തകയും, ഗ്രന്ഥകാരിയുമായ സാഗരിക ഘോഷ് രാജ്യസഭയിലേക്ക്

Spread the love

 

ന്യൂഡൽഹി : സാഗരിക ഘോഷിനെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ്. ഘോഷിന് പുറമേ, സുഷ്മിത ദേവ്, മുഹമ്മദ് നദീമുല്‍ ഹഖ്, മമത ബാല ഠാക്കൂർ എന്നിവരെയും തൃണമൂല്‍ ഉപരിസഭയിലേക്കുള്ള സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചു.

video
play-sharp-fill

മൂന്നു പതിറ്റാണ്ടിലേറെയായി ടൈംസ് ഓഫ് ഇന്ത്യ, ഔട്ട്‌ലുക്ക്, ഇന്ത്യൻ എക്‌സ്പ്രസ്, സിഎൻഎൻ-ഐബിഎൻ തുടങ്ങിയ വിവിധ മാധ്യമങ്ങളില്‍ പ്രവർത്തിച്ചിട്ടുള്ള ജേര്‍ണലിസ്റ്റാണ് സാഗരിക. ന്യൂഡല്‍ഹിയിലെ സെന്റ് സ്റ്റീഫൻസ് കോളജ്, ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയിലെ റോഡ്‌സ് സ്‌കോളർ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം