എന്നും തയ്യാറാക്കുന്ന ചമ്മന്തിയില്‍ നിന്നും അല്പം വ്യത്യസ്തമായി ഒരു ചമ്മന്തി തയ്യാറാക്കിയാലോ? മുതിര ചമ്മന്തിയുടെ റെസിപ്പി നോക്കാം

Spread the love

കോട്ടയം: എന്നും തയ്യാറാക്കുന്ന ചമ്മന്തിയില്‍ നിന്നും അല്പം വ്യത്യസ്തമായി ഒരു ചമ്മന്തി തയ്യാറാക്കിയാലോ? മുതിര ചമ്മന്തിയുടെ റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകള്‍

തേങ്ങ – കാല്‍ കപ്പ്
മുതിര പരിപ്പ് – അര കപ്പ്
മുളകുപൊടി – ഒരു ടേബിള്‍ സ്പൂണ്‍
ചുവന്നുള്ളി – രണ്ടെണ്ണം
പുളി – അല്‍പം
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുതിര ഒരു പാത്രത്തിലിട്ട് നല്ലതു പോലെ വറക്കണം. ചൂട് പോകുമ്പോള്‍ മിക്സിയില്‍ ഒന്ന് കറക്കിയെടുത്ത് തൊലി കളഞ്ഞ് പരിപ്പ് എടുക്കണം. ഈ മുതിര പരിപ്പ് വെള്ളത്തില്‍ കഴുകി ഊറ്റിയെടുക്കണം. തേങ്ങ, ചുവന്നുള്ളി, മുളകുപൊടി, പുളി, ഉപ്പ് ചേർത്ത് നന്നായി അരച്ചെടുക്കണം.