കോഴിക്കോട്: കോഴിക്കോട് മുത്തപ്പൻ പുഴയില്‍ ശക്തമായ മലവെള്ളപ്പാച്ചില്‍.
മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് സ്ഥലത്ത് കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി.
നാരങ്ങാ തോട് പതങ്കയത്ത് കുടുങ്ങിയ ആളെയാണ് രക്ഷപ്പെടുത്തിയത്.
നാട്ടുകാര്‍ ചേര്‍ന്നാണ് പുഴ കടക്കാൻ കഴിയാതെ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തിയത്. വിവരം അറിഞ്ഞ് മുക്കം ഫയര്‍ഫോഴ്സും സ്ഥലത്തേക്ക് എത്തിയിരുന്നു. നിലവില്‍ സ്ഥലത്ത് മഴയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍, മലമുകളില്‍ ശക്തമായ മഴ പെയ്തതാണ് മലവെള്ളപ്പാച്ചിലിന് കാരണം. ഇരുവഴഞ്ഞി, ചാലി പുഴ എന്നിവയുടെ ഉള്‍പ്രദേശത്താണ് കനത്ത മഴ പെയ്തത്. വെള്ളം കുറഞ്ഞ് ഒഴുക്കു കുറഞ്ഞ സ്ഥലത്ത് പെട്ടെന്ന് വെള്ളം കുത്തിയൊഴുകുകയായിരുന്നു.