video
play-sharp-fill

മുതലപ്പൊഴി അപകടം: വളളം മറിഞ്ഞ് കാണാതായവരില്‍ ഒരാളുടെ കൂടി മൃതദേഹം ലഭിച്ചു; കണ്ടെത്തിയത് പുലിമുട്ടിനിടയില്‍ കുടുങ്ങിക്കിടക്കുന്ന നിലയിൽ; അവശേഷിക്കുന്ന രണ്ട് പേര്‍ക്കായി തിരച്ചില്‍ ശക്തം

മുതലപ്പൊഴി അപകടം: വളളം മറിഞ്ഞ് കാണാതായവരില്‍ ഒരാളുടെ കൂടി മൃതദേഹം ലഭിച്ചു; കണ്ടെത്തിയത് പുലിമുട്ടിനിടയില്‍ കുടുങ്ങിക്കിടക്കുന്ന നിലയിൽ; അവശേഷിക്കുന്ന രണ്ട് പേര്‍ക്കായി തിരച്ചില്‍ ശക്തം

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് നാലുപേര്‍ അപകടത്തില്‍ പെട്ട സംഭവത്തില്‍ ഒരാളുടെ കൂടി മൃതദേഹം കണ്ടെത്തി.

സുരേഷ് ഫെര്‍ണാണ്ടസ് (ബിജു- 58) ന്റെ മൃതദേഹം ആണ് കിട്ടിയത്. പുലിമുട്ടിനിടയില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിജു ആന്റണി, റോബിൻ എഡ്വിൻ എന്നിവരെക്കൂടിയാണ് ഇനി കണ്ടെത്താനുള്ളത്. സുരേഷിന്റെ മൃതദേഹം കണ്ടെത്തിയതിനു സമീപം കൂടുതല്‍ തെരച്ചില്‍ നടത്തുകയാണ്.

മൃതദേഹം ചിറയൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാവിലെയായിരുന്നു സംഭവം. മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞു 4 തൊഴിലാളികളെ കാണാതായി എന്ന വാര്‍ത്തയാണ് ആദ്യം പുറത്തു വന്നത്.

പുതുക്കുറിച്ചി സ്വദേശി ആന്റണിയുടെ ഉടസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. പുലര്‍ച്ചെ 4 മണിയോടെയാണ് അപകടം നടന്നത്. കാണാതായവരില്‍ പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോനെയാണ് ആദ്യം കണ്ടെത്തിയത്.
അബോധാവസ്ഥയിലുള്ള കുഞ്ഞുമോനെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞുമോൻ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.