
മുതലപ്പൊഴിയില്‍ വീണ്ടും അപകടം….! ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന നിര്‍ദേശം ലംഘിച്ച് മത്സ്യബന്ധനത്തിന് ഇറക്കിയ വള്ളം നിയന്ത്രണംവിട്ട് പുലിമുട്ടിലേക്ക് ഇടിച്ചുകയറി
സ്വന്തം ലേഖിക
തലപ്പൊഴി: ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിര്‍ദേശം ലംഘിച്ച് മത്സ്യ ബന്ധനത്തിന് ഇറക്കിയ വള്ളം നിയന്ത്രണംവിട്ട് പുലിമുട്ടിലേക്ക് ഇടിച്ചുകയറി.
വള്ളത്തിലുണ്ടായിരുന്ന അഭി, മൊയ്തീന്‍ എന്നിവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരയില്‍പ്പെട്ട് നിയന്ത്രണംവിട്ട വള്ളം നേരെ പുലിമുട്ടിലേക്ക് മറിയുകയായിരുന്നു. അഭി കടലിലേക്ക് ചാടി നീന്തി രക്ഷപ്പെട്ടു. മൊയ്തീനെ സമീപത്തെ മത്സ്യബന്ധനത്തൊഴിലാളികളാണ് രക്ഷപ്പെടുത്തിയത്. ഇരുവര്‍ക്കും പരിക്കില്ല.
മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടമുണ്ടാകുന്നതും മരണങ്ങള്‍ സംഭവിക്കുന്നതും പതിവായിരിക്കുകയാണ്. പുലിമുട്ട് നിര്‍മാണത്തിലെ അപാകമാണ് ഇതിന് ഇടയാക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
Third Eye News Live
0