സ്ത്രീധനത്തിന്റെ പേരിൽ തർക്കം : ഫോണിൽ വിളിച്ച് തലാഖ് ചൊല്ലി വിദേശത്തുള്ള ഭർത്താവ് ; ഫോണിലൂടെ വിവാഹബന്ധം വേർപ്പെടുത്തിയ യുവാവിനെതിരെ പരാതിയുമായി യുവതി രംഗത്ത്
സ്വന്തം ലേഖകൻ
കോഴിക്കോട്: സ്ത്രീധനത്തിന്റെ പേരിലുള്ള തർക്കത്തെ തുടർന്ന് വിദേശത്തുള്ള ഭർത്താവ് ഫോണിലൂടെ തലാഖ് ചൊല്ലി. ഫോണിലൂടെ വിളിച്ച് വിവാഹ ബന്ധം ഒഴിവാക്കിയ ഭർത്താവിനെതിരെ പരാതിയുമായി യുവതി രംഗത്ത്. കോഴിക്കോട് കൊയിലാണ്ടി പെരുവട്ടൂർ സ്വദേശി ഫഹ്മിദയാണ് വിവാഹ ഭർത്താവ് സെയ്ദ് ഹാഷിമിനെതിരെ പൊലീസിൽ പരാതി നൽകിയത്. സംഭവത്തെക്കുറിച്ച് കൊയിലാണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.
രണ്ടര വർഷം മുൻപാണ് കൊയിലാണ്ടി പെരുവട്ടൂർ സ്വദേശിയായ ഫഹ്മിദ വടകര ഓർക്കാട്ടേരി സ്വദേശിയായ സെയ്ദ് ഹാഷിം ഫവാസ് കോയ തങ്ങളെ വിവാഹം ചെയ്തത്. ഇരുവരുടേതും രണ്ടാം വിവാഹം ആയിരുന്നു. ഒരു വർഷത്തിന് ശേഷം ഭർത്താവ് വിദേശത്തേക്ക് പോയതോടെ ഭർതൃ പിതാവ് തന്നെ ശാരീരികമായി പീഡിപ്പിച്ചതായും സ്ത്രീധനത്തിന്റെ പേര് ഭർത്താവിന്റെ മാതാവും ഉപദ്രവിച്ചുവെന്നും ഫഹ്മിദ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ ഭർത്താവിന്റെ വീട്ടിലെ ശാരീരിക പീഡനങ്ങളെല്ലാം ഭർത്താവിനെ അറിയിച്ചിട്ടും കാര്യമുണ്ടായില്ല. ഫഹ്മിദയോട് വീട്ടിൽ തുടരാനായിരുന്നു ഭർത്താവിന്റെ നിർദ്ദേശം. എന്നാൽ ഇതിന് സമ്മതമല്ലെന്ന് അറിയിച്ചതോടെ ജനുവരി അവസാനം ഫോണിൽ വിളിച്ച് തലാഖ് ചൊല്ലി വിവാഹ ബന്ധം വേർപെടുത്തുകയായിരുന്നു.
ഫഹ്മിദയുടെ പരാതിയിൽ മൂവർക്കും എതിരെ ഗാർഹിക പീഡനം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.