മുട്ട പുഴുങ്ങിയ വെള്ളം ഒരിക്കലും വെറുതെ കളയരുത്; ഇങ്ങനെ ഒന്ന് ഉപയോഗിച്ച് നോക്കൂ ; മുട്ട പുഴുങ്ങുമ്പോള്‍ അതിലെ പോഷകങ്ങള്‍ വെള്ളവുമായി കലരുകയാണ് ചെയ്യുന്നത്.
കൊച്ചി: മിക്ക വീടുകളിലും സ്ഥിരമായി കാണുന്ന ഒന്നാണ് മുട്ട. മീനോ ഇറച്ചിയോ ഇല്ലാത്തപ്പോള്‍ മുട്ട വിഭവങ്ങള്‍ കൊണ്ട് അഡ്ജസ്റ്റ് ചെയ്യുന്നു.
പ്രോട്ടീൻ, വിറ്റാമിൻ എ, വിറ്റാമിൻ ഡി, വിറ്റാമിൻ ഇ, വിറ്റാമിൻ ബി 12, ഫോളേറ്റ്, സെലിനിയം, ഇരുമ്പ്, റൈബോഫ്ലേവിൻ, കോളിൻ, ആന്റി ഓക്‌സിഡന്റുകള്‍, ല്യൂട്ടിൻ, സിയാക്‌സാന്തിൻ
എന്നിവയാല്‍ സമൃദ്ധമാണ് മുട്ടകള്‍. അതിനാല്‍ തന്നെ കുട്ടികള്‍ക്ക് മുതല്‍ മുതിർന്നവർക്ക് വരെ മുട്ട പുഴുങ്ങിയും ഓംലറ്റായും കൊടുക്കാറുണ്ട്. മുട്ട പുഴുങ്ങി കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുട്ട പുഴുങ്ങിയ ശേഷം അതിന് ഉപയോഗിച്ച വെള്ളം വെറുതെ കളയറാണ് പതിവ്. എന്നാല്‍ ഈ വെള്ളം കൊണ്ട് ധാരാളം ഗുണങ്ങള്‍ ഉണ്ട്.
മുട്ട പുഴുങ്ങുമ്പോള്‍ അതിലെ പോഷകങ്ങള്‍ വെള്ളവുമായി കലരുകയാണ് ചെയ്യുന്നത്. അതിനാല്‍ ആ വെള്ളം ഒരിക്കലും വെറുതെ കളയരുത്. ഈ വെള്ളത്തില്‍ പോഷകങ്ങള്‍
അടങ്ങിയിരിക്കുന്നതിനാല്‍ ചെടികളില്‍ ഒഴിക്കുന്നത് അതിന്റെ വളർച്ചയെ സഹായിക്കുന്നു. ഇതുപോലെ മുട്ട തോടും ചെടിക്ക് വളമായി ഇടം.