play-sharp-fill
മുസ്ലീമുകൾക്ക് പ്രത്യേക അവകാശങ്ങൾ നൽകുന്നതുകൊണ്ടാണ് അവരിങ്ങനെ വളർന്നത് : വിദ്വേഷ പ്രസ്താവനയുമായി യോഗി ആദിത്യനാഥ്

മുസ്ലീമുകൾക്ക് പ്രത്യേക അവകാശങ്ങൾ നൽകുന്നതുകൊണ്ടാണ് അവരിങ്ങനെ വളർന്നത് : വിദ്വേഷ പ്രസ്താവനയുമായി യോഗി ആദിത്യനാഥ്

സ്വന്തം ലേഖകൻ

ലഖ്‌നൗ: മുസ്ലീമുകൾക്ക് പ്രത്യേക അവകാശങ്ങൾ നൽകുന്നതുകൊണ്ടാണ് അവരിങ്ങനെ വളർന്നത്. വിദ്വേഷ പ്രസ്താവനയുമായി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത്. ഇന്ത്യ – പാക്കിസ്ഥാൻ വിഭജനത്തിനു ശേഷം ഇന്ത്യയിൽ മുസ്ലീമുകളുടെ എണ്ണം വർധിക്കുകയാണ് ചെയ്തത്. അത് ഏഴോ എട്ടോ ഇരട്ടിയായി വളർന്നു. ആർക്കും ഒരു എതിർപ്പുമില്ലെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

എന്നാൽ, പാകിസ്ഥാനിൽ ഹിന്ദുക്കളുടെ എണ്ണം കുറയുകയാണ്. സിഎഎയെ എതിർക്കുന്നവർ ദേശ താൽപ്പര്യങ്ങൾക്കെതിരേ പ്രവർത്തിക്കുന്നവരാണെന്നും യോഗി പറഞ്ഞു. പൗരത്വഭേദഗതി നിയമത്തിന് പിന്തുണ നൽകി ഗയയിൽ ബിജെപി സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൗരത്വ ഭേദഗതി നിയമം സ്വീകരിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പ്രശംസ അർഹിക്കുന്നവരാണ്. പകരം അവർ ആക്രമിക്കപ്പെടുകയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.