play-sharp-fill
മുസ്ലീം സ്ത്രീകളെ പള്ളികളിൽ പ്രവേശിപ്പിക്കണമെന്ന അഖിലഭാരത ഹിന്ദു മഹാസഭയുടെ ഹർജി സുപ്രീംകോടതി തള്ളി

മുസ്ലീം സ്ത്രീകളെ പള്ളികളിൽ പ്രവേശിപ്പിക്കണമെന്ന അഖിലഭാരത ഹിന്ദു മഹാസഭയുടെ ഹർജി സുപ്രീംകോടതി തള്ളി

സ്വന്തം ലേഖിക

ന്യൂഡൽഹി: മുസ്ലിം സ്ത്രീകളെ പള്ളികളിൽ പ്രവേശിപ്പിക്കണമെന്ന ഹിന്ദു മഹാസഭ കേരള ഘടകത്തിൻറെ ആവശ്യം സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിൻറെതാണ് നടപടി. ആവശ്യവുമായി മുസ്ലീം സ്ത്രീകൾ വരട്ടെ അപ്പോൾ പ്രതികരിക്കാമെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.നേരത്തെ ഹൈക്കോടതിയും ഇതേ ആവശ്യം ഉന്നയിച്ച് സമർപ്പിച്ച ഹർജി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. അഖിലഭാരത ഹിന്ദുമഹാസഭ സംസ്ഥാന അധ്യക്ഷൻ സ്വാമി ദെത്താത്രേയ സായ് സ്വരൂപ് നാഥ് ആണ് ഹർജി സമർപ്പിച്ചത്.പർദ്ദ നിരോധിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവും സുപ്രീംകോടതി തള്ളി. മുസ്ലിം പള്ളികളിൽ പരമ്പരാഗത ആചാരമെന്ന നിലയിൽ സ്ത്രീകൾക്ക് വിലക്കുണ്ടെന്ന് തെളിയിക്കാൻ ഹർജിക്കാരനായില്ലെന്ന് നേരത്തെ ഹൈകോടതി വിധിയിൽ വ്യക്തമാക്കിയിരുന്നു. മുസ്ലീം സ്ത്രീകൾക്ക് വേണ്ടി കോടതിയെ സമീപിക്കാൻ അഖില ഭാരത ഹിന്ദു മഹാസഭക്ക് അവകാശമില്ലെന്നും
ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.