
കൊച്ചി: മുസ്ലീം മതവിശ്വാസിയായ ഭര്‍ത്താവിന് രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ആദ്യ ഭാര്യയെ കൂടി കേള്‍ക്കണമെന്ന് ഹൈക്കോടതി.
മുസ്ലീം വ്യക്തിനിയമം അനുസരിച്ച് ചില പ്രത്യേക സാഹചര്യങ്ങളില്‍ രണ്ടാം വിവാഹം കഴിക്കാമെന്നാണെങ്കിലും, രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ വെറും കാഴ്ചക്കാരിയായിരിക്കാന്‍ ആദ്യ ഭാര്യയ്ക്ക് ഇരിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.
2008 ലെ കേരള വിവാഹ രജിസ്‌ട്രേഷന്‍ (പൊതു) നിയമങ്ങള്‍ അനുസരിച്ച് ഒരു മുസ്ലീം പുരുഷന്‍ തന്റെ രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ആദ്യ വിവാഹം നിലവിലുണ്ടായിരിക്കുകയും ആദ്യ ഭാര്യ ജീവിച്ചിരിക്കുകയും ആണെങ്കില്‍ ആദ്യ ഭാര്യയെ കേള്‍ക്കാനുള്ള അവസരം നല്‍കണമെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അത്തരം സാഹചര്യങ്ങളില്‍ മതം രണ്ടാമതാണെന്നും ഭരണഘടനാപരമായ അവകാശങ്ങളാണ് പരമോന്നതമെന്നും കോടതി പറഞ്ഞു. ‘




