
ആലപ്പുഴ: മുസ്ലിം ലീഗിന്റെ രാഷ്ട്രീയം വര്‍ഗീയത വളർത്തുന്നതെന്ന് മന്ത്രി സജി ചെറിയാന്.
വർഗീയ ധ്രുവീകരണമുണ്ടോയെന്ന് അറിയാൻ മലപ്പുറത്തും കാസർകോടും ജയിച്ചവരുടെ പേരുകള്‍ നോക്കിയാല്‍ അറിയാനാകുമെന്നും ഇതാർക്കും മനസിലാവില്ലെന്ന് കരുതരുതെന്നും സജി ചെറിയാൻ പറഞ്ഞു.
പ്രതിപക്ഷ നേതാവിന്റേത് കേരളത്തിന്റെ മതസൗഹാര്‍ദത്തെ തകര്‍ത്ത് വോട്ട് വാങ്ങാനുള്ള ശ്രമമെന്നും സതീശൻ മാപ്പ് പറയണമെന്നും സജി ചെറിയാൻ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
‘കേരളത്തില്‍ മറ്റൊരാളും നടത്താത്ത മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശമാണ് പ്രതിപക്ഷ നേതാവ് നടത്തിയത്. ഷാള്‍ പുതപ്പിച്ചെന്ന സതീശന് പരാമര്‍ശം എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെയാണോ ഉദ്ദേശിച്ചതെന്ന് തനിക്കറിയില്ല.
സതീശന്റെ പരാമര്‍ശങ്ങളെ കേരളം തള്ളിക്കളയണം. വെള്ളാപ്പള്ളിയെ കാറില്‍ കയറ്റിയതില്‍ തെറ്റായിട്ടൊന്നും താന്‍ കാണുന്നില്ല. മതസൗഹാര്‍ദത്തെ തകര്‍ത്ത് വോട്ട് വാങ്ങാനുള്ള ശ്രമമാണ് സതീശന് നടത്തിയത്.’ കേരള ജനതയ്ക്കിടയില്‍ ഭിന്നിപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുന്ന സതീശന് മാപ്പ് പറയണമെന്നും സജി ചെറിയാന് പറഞ്ഞു.



