video
play-sharp-fill
കേരളത്തിലൊട്ടാകെ മുസ്ലിം ലീഗിന്റെ അംഗത്വ വിതരണം; അംഗത്വം എടുത്തവരില്‍ കളിപ്പാന്‍കുളം സ്വദേശികളായ ഷാരൂഖ് ഖാനും ആസിഫ് അലിയും മമ്മൂട്ടിയും മിയ ഖലീഫയും; നേമം നിയോജക മണ്ഡലത്തിലെ സെലിബ്രിറ്റികളുടെ നിര കണ്ട് ഞെട്ടി ലീഗ് പ്രവര്‍ത്തകരും…!

കേരളത്തിലൊട്ടാകെ മുസ്ലിം ലീഗിന്റെ അംഗത്വ വിതരണം; അംഗത്വം എടുത്തവരില്‍ കളിപ്പാന്‍കുളം സ്വദേശികളായ ഷാരൂഖ് ഖാനും ആസിഫ് അലിയും മമ്മൂട്ടിയും മിയ ഖലീഫയും; നേമം നിയോജക മണ്ഡലത്തിലെ സെലിബ്രിറ്റികളുടെ നിര കണ്ട് ഞെട്ടി ലീഗ് പ്രവര്‍ത്തകരും…!

സ്വന്തം ലേഖിക

തിരുവനന്തപുരം: യു.ഡി.എഫിലെ മുഖ്യഘടകക്ഷിയായ മുസ്ലിം ലീഗിന്റെ അംഗത്വവിതരണം കേരളത്തിലൊട്ടാകെ നടത്തുകയാണ്.

വീടുകള്‍ തോറും കയറിയിറങ്ങി അംഗങ്ങളെ കണ്ടെത്തി ചേര്‍ക്കാനാണ് നേതൃത്വം പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇങ്ങനെ അംഗങ്ങളാക്കുന്നവരുടെ പേരും മറ്റ് വിവരങ്ങളും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പാര്‍ട്ടി കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഐയുഎംഎല്‍ കേരള മെംബര്‍ഷിപ് എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ് പുതിയ അംഗങ്ങളുടെ വിവരങ്ങള്‍ ചേര്‍ക്കുന്നത്. മെംബര്‍ഷിപ്പ് ക്യാമ്പയിന്‍ മലബാര്‍ ഭാഗങ്ങളില്‍ തകൃതിയായി മുന്നേറുമ്പോള്‍ തെക്കന്‍ ജില്ലകളിലും പ്രവര്‍ത്തകര്‍ ഊര്‍ജ്ജസ്വലമായി അംഗങ്ങളെ ചേര്‍ക്കാന്‍ രംഗത്തിറങ്ങിയിരിക്കുകയാണ്.

ഇതിനിടയില്‍ തിരുവനന്തപുരം ജില്ലയില്‍ നേമം നിയോജക മണ്ഡലത്തില്‍ കോര്‍പറേഷന്‍ പരിധിയിലെ കളിപ്പാന്‍കുളം യൂണിറ്റില്‍ ലീഗ് അംഗത്വമെടുത്തവരുടെ പേര് കണ്ടാല്‍ ആരുമൊന്ന് ഞെട്ടും. നിരവധി പ്രമുഖരാണ് ഇവിടെ മുസ്ലിംലീഗിന്റെ അംഗത്വ പട്ടികയില്‍ ചേര്‍ക്കപ്പെട്ടിരിക്കുന്നത്.

കളിപ്പാന്‍കുളം സ്വദേശികളായ ഷാരുഖ് ഖാന്‍, ആസിഫ് അലി, മമ്മൂട്ടി, മിയ ഖലീഫ എന്നിവരൊക്കെയും മുസ്ലിംലീഗിന്റെ അംഗങ്ങളായി എന്നാണ് പ്രവര്‍ത്തകര്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷനിലൂടെ നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. പ്രശസ്തരുടെ പേരുള്ള കളിപ്പാന്‍കുളം സ്വദേശികള്‍ പാര്‍ട്ടി മെംബറായതാണോ അതോ മുസ്ലിം ലീഗ് നേതൃത്വത്തേ പ്രവര്‍ത്തകര്‍ സുന്ദരമായി പറ്റിച്ചതാണോ എന്നാണിപ്പോള്‍ സംശയം.

മുസ്ലിംലീഗ് മെംബര്‍ഷിപ്പ് ക്യാമ്പയിന്‍ പ്രവര്‍ത്തകരാണ് നടത്തേണ്ടതെങ്കിലും പ്രവര്‍ത്തകര്‍ ഇല്ലാത്തയിടങ്ങളില്‍ കമ്പ്യൂട്ടര്‍ സ്ഥാപനങ്ങളെ ഏല്‍പ്പിച്ച്‌ ആളെചേര്‍ക്കല്‍ പരിപാടിയാണ് നടത്തുന്നതെന്ന വിമര്‍ശനം ഉണ്ട്. അതിനിടയിലാണ് മമ്മൂട്ടിയും ആസിഫ് അലിയും മിയ ഖലീഫയും ഷാരുഖ് ഖാനും മുസ്ലിംലീഗിന്റെ മെംബര്‍മാരായിരിക്കുന്നത്.

പ്രവര്‍ത്തിക്കാന്‍ ആളില്ലാത്തിടത്ത് അംഗങ്ങളുണ്ടാകുന്നതിന്റെ മാന്ത്രികത മുസ്ലിംലീഗിന് മാത്രം അവകാശപ്പെടാന്‍ പറ്റുന്നതായിരിക്കുകയാണ് ഇപ്പോള്‍. പുറത്തുള്ള ഏജന്‍സികള്‍ക്ക് പണംകൊടുത്ത് ഏല്‍പ്പിച്ചതിന്റെ പേരില്‍ ടാര്‍ഗറ്റ് തികയ്ക്കാന്‍ ആളുകളുടെ പേരുകള്‍ മാത്രമായി അടിച്ച്‌ ചേര്‍ത്ത് അംഗത്വബലം കാണിക്കാനുള്ള ശ്രമമാണോ മുസ്ലിംലീഗ് നേതൃത്വത്തില്‍ നിന്നുണ്ടാകുന്നെന്ന് വ്യക്തമല്ല.