
കൊച്ചി: കല്ല്യാണത്തലേന്ന് കോല്‍ക്കളി നടത്തുന്നതിനിടെ മുസ്ലീം ലീഗ് നേതാവ് കുഴഞ്ഞുവീണ് മരിച്ചു.
എറണാകുളത്താണ് സംഭവം. കോല്‍ക്കളി സംഘാംഗമായ എം എം അലി(57) ആണ് കുഴഞ്ഞ് വീണ് മരിച്ചത്. മുസ്ലീം ലീഗ് എടയപ്പുറം വൈസ് പ്രസിഡൻറാണ് എം എം അലി.
പരേതനായ മുഹമ്മദിൻ്റെയും മറ്റത്തില്‍ ബീരാമ്മയുടെയും മകനാണ് എം എം അലി. സനാന കോല്‍ക്കളി സംഘത്തിലെ അംഗമാണ് അലി. തുരുത്തില്‍ ഒരു കല്യാണ വീട്ടില്‍ പരിപാടി അവതരിപ്പിക്കുന്നതിനിടെ ഇദ്ദേഹം കുഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുടിക്കല്‍ മൂക്കട മാജിതയാണ് ഭാര്യ. മക്കള്‍: ആഷിർ, ഷെബിൻ, സന ഫാത്തിമ. ഖബറടക്കം ഞായർ എടയപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനില്‍ വെച്ച് നടക്കും.



