യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഉപമുഖ്യമന്ത്രി സ്ഥാനം മുസ്ലിം ലീഗിന്; ലീഗിന് അർഹമായ സ്ഥാനമാണ്; അതിനുള്ള സ്റ്റാറ്റസുമുണ്ട്; കെ എൻ എ ഖാദർ

Spread the love

കോഴിക്കോട്: യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന് മുസ്‌ലിം ലീഗ്. ആവശ്യപ്പെടാതെ തന്നെ ഉപമുഖ്യമന്ത്രി പദവി യുഡിഎഫ്, മുസ്‌ലിം ലീഗിന് തരുമെന്നാണ് പ്രതീക്ഷ.

video
play-sharp-fill

ഉപമുഖ്യമന്ത്രി പദവി ലീഗിന് അർഹതപ്പെട്ടതാണെന്നും ലീഗിന്റെ പ്രകടനം കണക്കിലെടുത്ത് വിഷയം മുന്നണിയില്‍ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മുൻ എംഎല്‍എയും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ കെ എൻ എ ഖാദർ റിപ്പോർട്ടറിനോട് പറഞ്ഞു.

ഉപമുഖ്യമന്ത്രി പദവി ആവശ്യമുണ്ടോ എന്ന് ഉമ്മൻ ചാണ്ടി കുഞ്ഞാലിക്കുട്ടിയോട് ചോദിച്ചിട്ടുണ്ടെങ്കിലും. മുന്നണിയുടെ ലക്ഷ്യം പൂർത്തീകരിക്കലാണ് പ്രധാനം എന്നാണ് അന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞതെന്നും കെ എൻ എ ഖാദർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉപമുഖ്യമന്ത്രി എന്നത് ആലങ്കാരിക പദവി പോലെയാണ്. മുസ്‌ലിം ലീഗിനെ അർഹമായ പദവിയില്‍ പ്രതിഷ്ഠിക്കണം എന്ന ധാരണ മറ്റുളവർക്ക് ഉണ്ടെങ്കില്‍ അത് നടക്കും. മുന്നണിയിലെ എല്ലാവരും അത് അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുള്ള സ്റ്റാറ്റസും അർഹതയും മുസ്‌ലിം ലീഗിനുണ്ട്. ആ ബോധ്യം എല്ലാ ഘടക കക്ഷികള്‍ക്കും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.