‘തങ്ങള്‍ക്കെതിരെ, പാര്‍ട്ടിയെ മുള്‍മുനയില്‍ നിര്‍ത്തിയയാളാണ്’; ഫാത്തിമ തഹ്‌ലിയയെ സ്ഥാനാര്‍ത്ഥിയാക്കിയതിന് പിന്നാലെ ലീഗില്‍ പ്രതിഷേധം

Spread the love

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള മുസ്ളീം ലീഗിന്റെ 25 അംഗ സ്ഥാനാർത്ഥി പട്ടിക പാർട്ടി നേതൃത്വം പുറത്തിറക്കിയത് ഇന്ന് വൈകുന്നേരമാണ്.

video
play-sharp-fill

രണ്ട് വനിതകളാണ് പട്ടികയില്‍ ഇടംപിടിച്ചത്. പേരാമ്പ്രയില്‍ നിന്ന് ഫാത്തിമ തഹ്‌ലിയയും കൂത്തുപറമ്പില്‍ നിന്ന് ജയന്തിരാജനും ജനവിധി തേടുമെന്നാണ് ലിസ്റ്റിലുള്ളത്. ഇതിനെതിരെ ലീഗിനുള്ളില്‍ നിന്നും പ്രതിഷേധം ഉയരുകയാണ്.

മുതിർന്ന വനിതാ നേതാവ് നൂർബീന റഷീദാണ് ഇരുവർക്കുമെതിരെ പ്രതിഷേധിച്ചത്.
വനിതാ ലീഗിനെ സ്ഥാനാർത്ഥി നിർണയത്തില്‍ പാടേ അവഗണിച്ചു എന്ന് നൂർബീന പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഫാ‌ത്തിമ തഹലിയയുടെ ക്വാളിഫിക്കേഷൻ പറഞ്ഞാല്‍ പാണക്കാട് തങ്ങള്‍ക്കെതിരെ, പാർട്ടിയെ സമൂഹമദ്ധ്യത്തില്‍ മുള്‍മുനയില്‍ നിർത്തിയ വ്യക്തിയാണ്. അതാണ് യോഗ്യതയെങ്കില്‍ വളർന്നുവരുന്ന തലമുറയെല്ലാം അത് മനസിലാക്കട്ടെ. ഞങ്ങള്‍,പഴയ വനിതാ ലീഗിന്റെ ആളുകള്‍ വളരെ അച്ചടക്കത്തോടെ പ്രവർത്തിച്ച പാരമ്പര്യം ആയിരുന്നു. അച്ചടക്കം വേണ്ട എന്ന സന്ദേശമാണെങ്കില്‍ ആയിക്കോട്ടെ.

ഇത് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗാണ്. പാണക്കാട് സയിദ് സാദിഖലി തങ്ങളെയും പാർട്ടി പ്രസ്ഥാനത്തെയും കുറേനാള്‍ മുള്‍മുനയില്‍ നിർത്തി വിലപേശി വീണ്ടും അധികാര സ്ഥാനത്ത് വന്നവരാണ് സ്ഥാനാർത്ഥി പട്ടികയിലേക്ക് ഉള്‍ക്കൊണ്ടവർ. ഇനി അങ്ങനെയെങ്കില്‍ എല്ലാവരും അങ്ങനെ ചെയ്യട്ടെ.’ നൂർബിന വ്യക്തമാക്കി.