പേരാമ്പ്രയിലെ ലീഗ് സ്ഥാനാർത്ഥിക്കെതിരെ വർഗീയ പ്രചാരണം; മാതൃകാ പെരുമാറ്റ ചട്ട ലംഘന പരാതിയിൽ വിശദീകരണം തേടി ടി.പി.രാമകൃഷ്ണന് നോട്ടീസ് അയച്ച് ഡെപ്യൂട്ടി കളക്ടർ

Spread the love

കോഴിക്കോട്: പേരാമ്പ്രയിലെ ലീഗ് സ്ഥാനാർത്ഥി ഫാത്തിമ തെഹ്ലിയയ്ക്കെതിരെ വർഗീയ പ്രചാരണം നടത്തിയെന്ന യു.ഡി.എഫിന്റെ പരാതിയില്‍ എല്‍.ഡി.എഫ് കണ്‍വീനറും മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ ടി.പി.രാമകൃഷ്ണന് നോട്ടീസ്.

video
play-sharp-fill

ഇടതുമുന്നണിയുടെ അനൗണ്‍സ്‌മെന്റ് മാതൃകാ പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന പരാതിയിലാണ് വിശദീകരണം തേടി നോട്ടീസ് അയച്ചിരിക്കുന്നത്. പരാതിയില്‍ അന്വേഷണവുമായി സഹകരിക്കുമെന്ന് കഴിഞ്ഞദിവസം ടി.പി.രാമകൃഷ്ണൻ വ്യക്തമാക്കിയിരുന്നു.

സംഭവത്തില്‍ തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തും. വർഗീയത പറഞ്ഞ് വോട്ടുപിടിക്കേണ്ട ആവശ്യം എല്‍.ഡി.എഫിനില്ല. മതേതരത്വത്തില്‍ വിശ്വസിക്കുന്ന പാർട്ടിയാണ് സി.പി.എം. എന്നാല്‍ ചില പ്രസ്താവനകളെയും നാടൻ പ്രയോഗങ്ങളെയും ദുർവ്യാഖ്യാനം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്‌ടറാണ് നോട്ടീസ് അയച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ കെ.സി.വേണുഗോപാല്‍ എം.പിയും പി.കെ.കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഷാഫി പറമ്പിലിനെതിരെയുണ്ടായ വർഗീയ പ്രചാരണത്തിന് സമാനമാണിതെന്നും നടപടി വേണമെന്നും ഇരുവരും ആവശ്യപ്പെട്ടു.