മണിപ്പൂരിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച റാലിയിൽ വിദ്വേഷ മുദ്രാവാക്യം; മൂന്ന് യൂത്ത് ലീഗ് പ്രവർത്തകർകൂടി അറസ്റ്റിൽ; ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 8 ആയി

Spread the love

സ്വന്തം ലേഖകൻ

കാസർഗോഡ്: കാഞ്ഞങ്ങാട് മുസ്‍ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി മണിപ്പുരിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച നടത്തിയ റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ 3 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.

തെക്കേപ്പുറം നൗഷാദ് മൻസലിലെ പി.എം.നൗഷാദ് (42), ആറങ്ങാടിയിലെ സായ സമീർ (35), 17 വയസ്സുള്ള ആവി സ്വദേശി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 8 ആയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയമനടപടികൾക്ക് പുറമേ സമൂഹമാധ്യമ നിരീക്ഷണവും പൊലീസ് ശക്തമാക്കി. ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം, വാട്‌സാപ്, ടെലഗ്രാം തുടങ്ങിയവയാണ് നിരീക്ഷിക്കുന്നത്.

വിദ്വേഷ പ്രസംഗം, പ്രകോപനപരമായ സന്ദേശങ്ങൾ, തെറ്റായ വാർത്തകൾ എന്നിവ പ്രചരിപ്പിക്കുന്നവർക്കെതിരെ ഐപിസി സെക്‌ഷൻ 153 പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന പറഞ്ഞു.