
യുഡിഎഫിന്റെ അഭിവാജ്യഘടകമായ മുസ്ലീംലീഗ് മുന്നണിവിടുമോ എന്ന കാര്യത്തില്‍ ആരും മനപ്പായസം ഉണ്ണേണ്ടന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയിദ് സാദിഖലി ശിഹാബ് തങ്ങള്‍. തദ്ദേശതെരഞ്ഞെടുപ്പ് സെമിഫൈനലാണ്. നിയമസഭ തെരഞ്ഞെടുപ്പാണ് ഫൈനല്‍. അതിനുള്ള ഒരുക്കത്തിലാണ് യുഡിഎഫെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസ്‌ക്ലബില്‍ നടന്ന മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്‍ഡിഎഫ് വിരുദ്ധ വികാരം പ്രകടിപ്പിക്കുന്ന അൻവർ യുഡിഎഫിന്റെ ഭാഗമാകണമെന്നാണ് ലീഗിൻ്റെ നിലപാട്. യുഡിഎഫില്‍ ചേർക്കണമോ എന്നതെല്ലാം മുന്നണി കൂട്ടായി തീരുമാനിക്കും. യുഡിഎഫിന് ഒരിക്കലും മാറ്റം വന്നിട്ടില്ലെന്നു പറഞ്ഞ തങ്ങള്‍, വെല്‍ഫയർ പാർട്ടി രാഷ്ട്രീയനിലപാടില്‍ മാറ്റം വരുത്തി യുഡിഎഫിനെ സഹായിക്കുകയാണ്. എല്‍ഡിഎഫ് വിരുദ്ധ വികാരം പ്രകടിപ്പിക്കുന്ന അൻവർ യുഡിഎഫിന്റെ ഭാഗമാകണമെന്നാണ് ലീഗിൻ്റെ നിലപാട്.


