വാഗമണ്ണിൽ മുസ്ലീം ജമാ അത്തിന്റെ നേർച്ചക്കുറ്റി തകർത്തു:  ആക്രമണം നടത്തിയത് കാവി ഉടുത്തെത്തിയ സി.പി.എം ബ്രാഞ്ച് സെക്രട്ടറി

വാഗമണ്ണിൽ മുസ്ലീം ജമാ അത്തിന്റെ നേർച്ചക്കുറ്റി തകർത്തു: ആക്രമണം നടത്തിയത് കാവി ഉടുത്തെത്തിയ സി.പി.എം ബ്രാഞ്ച് സെക്രട്ടറി

ക്രൈം ഡെസ്ക്

കോട്ടയം : കാവി മുണ്ട് ഉടുത്ത് എത്തിയ ശേഷം മുസ്ളിം ജമാ അത്തിന്റെ നേർച്ചക്കുറ്റി തല്ലിത്തകർത്ത കേസിൽ പ്രതിയായത് സി പി എം ബ്രാഞ്ച് സെക്രട്ടറി. സംഭവത്തിൽ പ്രതിയായ  സിപി.ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ളവര്‍ ഒളിവിലാണ്. ബുധനാഴ്ച പുലര്‍ച്ചെ സംഭവം. ജമാഅത്ത് പ്രസിഡന്റുമായി ബ്രാഞ്ച് സെക്രട്ടറിക്ക് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഇതിന്റെ ഭാഗമായിട്ടാണ് നേര്‍ച്ചക്കുറ്റി തകര്‍ത്തത്. തകര്‍ത്ത നേര്‍ച്ചക്കുറ്റി ജമാ അത്ത് പ്രസിഡന്റിന്റെ വീട്ടിലില്‍ ഇട്ടിട്ട് സംഘം കടന്ന് കളഞ്ഞു.

സംഘം പിക്കപ്പ് വാനിലെത്തിയത് നാട്ടുകാരുടെ വിശ്വാസികളുടെ ശ്രദ്ധയില്‍പ്പെട്ടതാണ് പ്രതികളെ തിരിച്ചറിയാന്‍ കാരണമായത്.കൂട്ടിക്കല്‍ പഞ്ചായത്ത് ഏന്തയാര്‍ ബ്രാഞ്ച് സെക്രട്ടറി ടി.എച്ച്‌ അബ്ദു അടക്കം എട്ടുപേരെയാണ് കേസില്‍ പ്രതിചേര്‍ത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരില്‍ പള്ളി വീട്ടില്‍ ഉസ്മാന്‍ (63) സഹോദരങ്ങളായ സെയ്തലവി (60) ഉമ്മറു കുട്ടി (57) തൊടുപുഴ പല്ലാഴിമംഗലം ഗദ്ദാഫി (32) എന്നിവര്‍ ഇന്നലെ സ്റ്റേഷനിലെത്തി കീഴടങ്ങി. ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ളവരെ പിടികിട്ടാനുണ്ട്.

സംഭവത്തില്‍ സിപിഎം നേതൃത്വം അബ്ദുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.കാവിമുണ്ടുടുത്തെത്തിയ സംഘത്തിന്റെ ലക്ഷ്യം മറ്റൊന്നയായിരുന്നുവെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നു. അതേ സമയം ഇന്നലെ കീഴടങ്ങിയ നാല് പേര്‍ക്ക് സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയയച്ചതിനെതിരെ ഏന്തയാര്‍ ജമാഅത്ത് ഭാരവാഹികള്‍ ജില്ലാ പോലീസ് മേധാവിയ്ക്ക് പരാതി നല്‍കി.

സംഭവവുമായി ബന്ധപ്പെട്ടു സി.പി.എം. പ്രാദേശിക നേതാവടക്കം നാലുപേര്‍ക്കായി തെരച്ചില്‍ ശക്‌തമാക്കിയതായി പോലീസ്‌ അറിയിച്ചു. അറസ്‌റ്റിലായ നാലുപേരെയും ജാമ്യത്തില്‍ വിട്ടയച്ചു