video
play-sharp-fill

നോമ്ബ് കാലം ധന്യമായി, കൂട്ടുകാരിയുടെ വീട് ജപ്തിയില്‍ നിന്നൊഴിവാക്കിയെടുത്ത വനിതകളുടെ ‘നോമ്ബ് തുറ ചലഞ്ച്’

നോമ്ബ് കാലം ധന്യമായി, കൂട്ടുകാരിയുടെ വീട് ജപ്തിയില്‍ നിന്നൊഴിവാക്കിയെടുത്ത വനിതകളുടെ ‘നോമ്ബ് തുറ ചലഞ്ച്’

Spread the love

കണ്ണൂർ :കൂട്ടുകാരിയുടെ ബാങ്ക് ലോണ്‍ അടയ്ക്കാൻ നോമ്ബ് തുറ ചലഞ്ച് നടത്തിയ ഒരു കൂട്ടം സ്ത്രീകള്‍ ഒടുവില്‍ ലക്ഷ്യത്തിലെത്തി.നൂറ് രൂപയുടെ നോമ്ബ് തുറ കിറ്റ് ചലഞ്ച് നാട്ടുകാർ ഏറ്റെടുത്തു.കണ്ണൂര്‍ എടക്കാട്ടെ വിനീതയുടെ കടം വീട്ടാൻ നൂറ് രൂപയ്ക്ക് നോമ്ബ് തുറ കിറ്റ് തയ്യാറാക്കിയ ഒരു കൂട്ടം സ്ത്രീകള്‍ നടത്തിയ ചലഞ്ചാണ് വിജയിച്ചത്.ജപ്തി ഭീഷണിയില്‍ ആയിരുന്ന വീട് 11 ലക്ഷം സ്വരൂപിച്ചാണ് ഇവർ തിരിച്ചെടുത്തത്.

ഭർത്താവ് മരിച്ചതോടെ വിനീതയും രണ്ട് മക്കളും തനിച്ചായിരുന്നു.ഭർത്താവ് ബിസിനസ് ആവശ്യത്തിനായി എടുത്ത ലോണാണ് ഇത്തരത്തില്‍ അടച്ചത്.

പലിശയും കൂട്ടുപലിശയും അടക്കം നാല്‍പത് ലക്ഷം രൂപയോളം ആയിരുന്നു അടക്കാനുള്ളത്.ബാങ്കുകാരുമായി സംസാരിച്ച്‌ പലിശ ഒഴിവാക്കി തന്നിരുന്നു. ഇത് 16 ലക്ഷം രൂപയായിരുന്നു..16 ലക്ഷത്തിൽ 5 ലക്ഷത്തോളം രൂപ വിനീതയുടെ ബന്ധുക്കൾ സമാഹരിച്ചിരുന്നു.കിറ്റ് വാങ്ങിയതിന് പുറമേ ഒരുപാട് വ്യക്തികള്‍ സഹായം ആയി എത്തിയെന്നാണ് വിനീതയുടെ കൂട്ടുകാർ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിനീതയ്ക്ക് കൈത്താങ്ങായത് കെട്ടിനകം ലേഡീസ് യൂണിറ്റിലെ സ്ത്രീകളായിരുന്നു. നോമ്ബുതുറ കിറ്റടക്കമുള്ള ചലഞ്ചുകള്‍ സംഘടിപ്പിച്ചായിരുന്നു പണം സ്വരൂപിച്ചത്.എടക്കാടെ മാജിദയുടെ വീട്ടില്‍ വെച്ചായിരുന്നു സ്ത്രീകളുടെ കൂട്ടായ്മ കിറ്റ് തയ്യാറാക്കിയിരുന്നത്. ഓരോ വീട്ടില്‍ നിന്ന് തയ്യാറാക്കുന്ന പലഹാരങ്ങള്‍ ഒന്നിച്ച്‌ ഉള്‍പ്പെടുത്തിയായിരുന്നു കിറ്റ് തയ്യാറാക്കിയിരുന്നത്.