video
play-sharp-fill

മുസ്ലിം വിരുദ്ധത കത്തിപ്പടരുന്ന യൂറോപ്പ്: ന്യൂസിലൻഡിൽ നടന്നത് ട്രമ്പിന്റെ ഐഡിയോളജി; ഭീകരാക്രമണത്തിന് മാപ്പു പറഞ്ഞ് യുട്യൂബ്; ആക്രമണത്തിൽ കാണാതായവരിൽ മലയാളിയും

മുസ്ലിം വിരുദ്ധത കത്തിപ്പടരുന്ന യൂറോപ്പ്: ന്യൂസിലൻഡിൽ നടന്നത് ട്രമ്പിന്റെ ഐഡിയോളജി; ഭീകരാക്രമണത്തിന് മാപ്പു പറഞ്ഞ് യുട്യൂബ്; ആക്രമണത്തിൽ കാണാതായവരിൽ മലയാളിയും

Spread the love

ന്യൂസ് ഡെസ്‌ക്

ക്രൈസ്റ്റ് ചർച്ച്: ന്യൂസിലൻഡിലെ പള്ളിയിൽ നടന്ന ആക്രമണത്തിൽ തങ്ങൾ പരോക്ഷമായി സ്വാധീനം ചെലുത്തിയെന്ന് തിരിച്ചറിഞ്ഞ യു ട്യൂബ് ഒടുവിൽ മാപ്പ് പറഞ്ഞു. ന്യൂസിലൻഡിലെ പള്ളിയിൽ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിനായി പ്രതി യുട്യൂബ് ദൃശ്യങ്ങൾ കണ്ട് പഠനം നടത്തിയെത്തിയെന്ന് വ്യക്്തമായതോടെയാണ് സംഭവത്തിൽ ഒടുവിൽ യു ട്യൂബ് മാപ്പ് പറഞ്ഞത്. ഇത് ആദ്യമായാണ് തീവ്രവാദി ആക്രമണത്തിന്റെ പേരിൽ ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം തങ്ങളുടെ ഉപഭോക്താക്കളോട് മാപ്പ് പറയുന്നത്.
ഇതിനിടെ 49 പേർ കൊല്ലപ്പെട്ട ന്യൂസിലൻഡ് പള്ളിയിലെ ഭീകരാക്രമണത്തിൽ ഒരു ഇന്ത്യാക്കാരൻ മരിച്ചെന്ന് സ്ഥിരീകരണം. രണ്ട് പേർക്ക് പരിക്കേറ്റെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു. 9 ഇന്ത്യക്കാരെ കാണാതായെന്ന് നേരത്തേ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കാണാതായ ആറ് പേരുടെ വിവരങ്ങൾ ഇതുവരെയും ലഭിച്ചിട്ടില്ല.

നിലവിൽ റെഡ്‌ക്രോസ് പുറത്തുവിട്ട പട്ടികയിൽ കേരളത്തിൽനിന്നുള്ള ഒരാൾ ഉൾപ്പെടെ ഉള്ള ഇന്ത്യക്കാരുടെ പേരുകളാണ് നൽകിയിരിക്കുന്നത്. എന്നാൽ ഈ വിവരങ്ങൾ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ന്യൂസിലാൻഡിലെ മുസ്ലീം പള്ളിയിൽ ഉണ്ടായ വെടിവെയ്പ്പിൽ 49 പേരാണ് മരിച്ചത്. പ്രധാനമന്ത്രി ജസീന്ത ആർഡൻ ആണ് മരണസംഖ്യ സ്ഥിരീകരിച്ചത്. ആക്രമണത്തിൽ ഇരുപത് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മുസ്ലീം മതത്തോട് കടുത്ത വിദ്വേഷമുണ്ടായിരുന്ന വലതുപക്ഷ ഭീകരവാദിയായ ഓസ്‌ട്രേലിയൻ പൗരനാണ് ആക്രമണം നടത്തിയവരിൽ ഒരാൾ. എത്ര പേർ നേരിട്ട് ആക്രമണം നടത്തിയെന്ന് ഇതു വരെ വ്യക്തമായിട്ടില്ല.ആക്രമണവുമായി ബന്ധപ്പെട്ട് നാല് പേരെ ന്യൂസീലൻഡ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ലോകത്തെ ഞെട്ടിച്ച ആക്രമണം അക്രമി സ്വന്തം ട്വിറ്റർ അക്കൗണ്ടിലൂടെ ലൈവായി സംപ്രേഷണം ചെയ്യുകയും ചെയ്തു. ഒരു തോക്കിൻറെ മുനയിൽ നിരവധി പേർ മരിച്ചു വീഴുന്ന ദൃശ്യങ്ങളാണ് അക്രമി തത്സമയം പുറത്തുവിട്ടത്. അക്രമി സ്വന്തം തൊപ്പിക്ക് മുകളിൽ വച്ച ക്യാമറയിലൂടെ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുകയായിരുന്നു. പട്ടാളവേഷത്തിലെത്തിയ അക്രമി ഓട്ടോമാറ്റിക് റൈഫിളുപയോഗിച്ചാണ് ആക്രമണം നടത്തിയത്.