മുസ്ലീം ആണോ അറിയാൻ വസ്ത്രം മാറ്റി നോക്കണം: ആറ്റിങ്ങലിൽ വിവാദ പരാമർശവുമായി പി.എസ് ശ്രീധരൻ പിള്ള; കലാപ ആഹ്വാനമെന്ന് കുഞ്ഞാലിക്കുട്ടി; പരാതിയുമായി എൽഡിഎഫ്

മുസ്ലീം ആണോ അറിയാൻ വസ്ത്രം മാറ്റി നോക്കണം: ആറ്റിങ്ങലിൽ വിവാദ പരാമർശവുമായി പി.എസ് ശ്രീധരൻ പിള്ള; കലാപ ആഹ്വാനമെന്ന് കുഞ്ഞാലിക്കുട്ടി; പരാതിയുമായി എൽഡിഎഫ്

സ്വന്തം ലേഖകൻ

ആറ്റിങ്ങൽ: മുസ്ലീം സമുദായത്തിനെതിരെ അശ്ലീല പരാമർശവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള. മുസ്ലീം ആണോ എന്നറിയാൻ വസ്ത്രം പൊക്കി നോക്കിയാൽ മതിയെന്നതടക്കമുള്ള ഗുരുതരമായ പരാമർശവുമായാണ് ഇപ്പോൾ ശ്രീധരൻപിള്ള രംഗത്ത് എത്തിയിരിക്കുന്നത്. ഇതേ തുടർന്ന് ശ്രീധരൻപിള്ളയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. കലാപത്തിനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്ന് ആരോപണവുമായി പി.കെ കുഞ്ഞാലിക്കുട്ടി രംഗത്ത് എത്തിയിട്ടുണ്ട്. ഇതിനിടെ പി.എസ് ശ്രീധരൻപിള്ളയ്‌ക്കെതിരെ എൽഡിഎഫ് പരാതി നൽകിയിട്ടുണ്ട്. ആറ്റിങ്ങലിലെ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന്റെ പ്രകടന പത്രിക പുറത്തിറക്കുന്നതിനിടെയാണ് രൂക്ഷ വർഗീയ പരാമർശവുമായി ബി.ജെ.പി അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള.

ബാലാകോട്ട് കൊല്ലപ്പെട്ടവരുടെ ജാതിയും മതവും അന്വേഷിക്കുന്നവരുണ്ട്. ഭീകരവാദികൾക്ക് തിരിച്ചടി കൊടുത്ത ശേഷം തിരിച്ചുവന്ന സൈനികരോട് എത്രപേർ അവിടെ കൊല്ലപ്പെട്ടുവെന്ന കണക്കെടുക്കണമെന്ന് രാഹുൽ ഗാന്ധി, സീതാറാം യെച്ചൂരി എന്നിവർ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിൽ ആളുകളുടെ ജാതിയും മതവും നോക്കി പരിശോധിക്കുന്ന അവസ്ഥ വരുമ്‌ബോൾ ഇസ്ലാം ആണെങ്കിൽ ചില അടയാളങ്ങൾ, ഡ്രസ് ഒക്കെ മാറ്റി നോക്കണമെന്നായിരുന്നു പി എസ് ശ്രീധരൻപിള്ളയുടെ പരാമർശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രീധരൻ പിള്ളയുടെ പരാമർശത്തിനെതിരെ യുഡിഎഫും എൽഡിഎഫും രംഗത്തെത്തി. വർഗീയത വളർത്തി വോട്ട് നേടാനാണ് ബിജെപിയുടെ ശ്രമം. ജനങ്ങൾ കരുതിയിരിക്കണം. ഇത് കേരളത്തിൽ വിലപ്പോവില്ലെന്നും മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.