കോഴിക്കോട് മുൻ ഡെപ്യൂട്ടി മേയറും ആർജെഡി മുൻ സംസ്ഥാന സെക്രട്ടറിയുമായ കിഷൻചന്ദ് മുസ്‌ലിംലീഗിൽ ചേർന്നു;പാണക്കാട് എത്തി അംഗത്വം സ്വീകരിച്ചു

Spread the love

കോഴിക്കോട്: ആർജെഡി മുൻ സംസ്ഥാന സെക്രട്ടറി മുസ്ലീം ലീഗിൽ ചേർന്നു. പി കിഷൻ ചന്ദാണ് മുസ്ലീം ലീഗിലേക്കെത്തിയത്. പാണക്കാട് എത്തി അംഗത്വം സ്വീകരിക്കുകയായിരുന്നു.

video
play-sharp-fill

തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം വ്യാപകമായി കാലുവാരിയെന്ന് ചൂണ്ടിക്കാട്ടി മുന്നണി വിടണം എന്ന് ആവശ്യപ്പെട്ട കിഷൻ ചന്ദിനെ നേരത്തെ ആർജെഡിയിൽ നിന്നും പുറത്താക്കിയിരുന്നു. കോഴിക്കോട് കോർപ്പറേഷൻ മുൻ ഡെപ്യൂട്ടി മേയർ കൂടിയായിരുന്നു കിഷൻചന്ദ്.