video
play-sharp-fill

പ്രശസ്ത സംഗീതജ്ഞന്‍ പി കെ കേശവന്‍ നമ്പൂതിരി അന്തരിച്ചു

പ്രശസ്ത സംഗീതജ്ഞന്‍ പി കെ കേശവന്‍ നമ്പൂതിരി അന്തരിച്ചു

Spread the love

സ്വന്തം ലേഖിക

പാലക്കാട്: പ്രശസ്ത സംഗീതജ്ഞനും സംഗീത സംവിധായകനുമായ പി കെ കേശവൻ നമ്പൂതിരി അന്തരിച്ചു.

84 വയസ്സായിരുന്നു.
തൃശൂരിലെ വസതിയിലായിരുന്നു അന്ത്യം. പാലക്കാട് കോങ്ങാട് സ്വദേശിയാണ്. നിരവധി ഗാനങ്ങള്‍ക്ക് ഈണംനല്‍കിയ കേശവൻ നമ്പൂതിരി ഭക്തിഗാനരംഗത്ത് ഏറെ ശ്രദ്ധേയനായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഗീത കാസറ്റ്സ് പുറത്തിറക്കിയ പുഷ്പാഞ്ജലി, തരംഗിണിയുടെ വനമാല തുടങ്ങിയവ കേശവൻ നമ്പൂതിരിയുടെ ശ്രദ്ധേയമായ സംഗീത ആല്‍ബങ്ങളാണ്. വിഘ്നേശ്വരാ ജന്മ നാളികേരം, വടക്കുംനാഥന് സുപ്രഭാതം പാടും, ഗുരുവായൂരമ്പലം ശ്രീവൈകുണ്ഠം, അമ്ബാടി തന്നിലൊരുണ്ണി, നെയ്യാറ്റിൻകര വാഴും തുടങ്ങിയവ മലയാളികള്‍ ഏറ്റെടുത്ത പ്രശസ്തമായ ഭക്തിഗാനങ്ങളാണ്.

യേശുദാസ്, ജയചന്ദ്രൻ, സുജാത തുടങ്ങി നിരവധി പേര്‍ കേശവൻ നമ്പൂതിരിയുടെ സംഗീതത്തില്‍ പാടിയിട്ടുണ്ട്. ഭക്തിഗാനങ്ങള്‍ക്ക് പുറമെ നിരവധി ലളിതഗാനങ്ങള്‍ക്കും കേശവൻ നമ്പൂതിരി സംഗീതം നല്‍കി. തൃശൂര്‍ ആകാശവാണിയിലെ ജീവനക്കാരനായിരുന്ന കേശവൻ നമ്പൂതിരി 1998-ലാണ് വിരമിച്ചത്.