നെഞ്ചുവേദനയെ തുടര്‍ന്ന് സംഗീതസംവിധായകന്‍ എ ആര്‍ റഹ്മാൻ ആശുപത്രിയില്‍; ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയത് കഴിഞ്ഞ ദിവസം

Spread the love

ചെന്നൈ: നെഞ്ചുവേദനയെ തുടര്‍ന്ന് സംഗീതസംവിധായകന്‍ എ ആര്‍ റഹ്മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാവിലെ 7.30ഓടെ അദ്ദേഹത്തെ ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വിദഗ്ധ ഡോക്ടര്‍മാരുടെ ഒരു സംഘം അദ്ദേഹത്തെ പരിശോധിച്ചുവരികയാണ്. നിലവില്‍ അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്നാണ് ലഭ്യമാകുന്ന വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസമാണ് എ ആര്‍ റഹ്മാന്‍ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയത്.

നിര്‍ജലീകരണമാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളാക്കിയതെന്നാണ് ലഭിക്കുന്ന വിവരം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.